പി ആർ ഡി എസ് യു പി എസ് അമരപുരം/എന്റെ വിദ്യാലയം
പി ആർ ഡി എസ് യു പി എസ് അമരപുരം
കേരളത്തിൽ 1909 ൽ സ്ഥാപിക്കപ്പെട്ട മതപ്രസ്ഥാനമായ പ്രത്യക്ഷ രക്ഷാ ദൈവ സഭ(PRDS) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ 1912 ൽ സ്ഥാപിച്ച വിദ്യാലയമാണിത്.
Sreekumara gurudevan.jpg
1 മുതൽ 4 വരെ ക്ലാസ്സുകളുള്ള പ്രാഥമിക വിദ്യാലയമായാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഈ നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു. അധ:സ്ഥിത പിന്നോക്ക ജന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് ഒത്തിരിയേറെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം വളർന്നു വന്നത്. ആരംഭകാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്.1947 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചുകിട്ടി .2002-2003 അദ്ധ്യയന വർഷം മുതൽ ഓരോ ക്ലാസുകളും ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ 2 ഡി വിഷനുകളായി മാറി തുടർന്നു 2014ൽ ഈ സ്കൂളിന് 6, 7 ക്ലാസുകൾക്കുള്ള അംഗികാരം ലഭിക്കുകയും ഇതൊരു യൂ. പി.സ്കൂളായി മാറുകയും ചെയ്തു. ചങ്ങനാശ്ശേരി ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം 4 തവണ ഈ സ്കൂളിനു ലഭിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും മികച്ച കബ് ബുൾബുൾ യൂണിറ്റിനുള്ള ജില്ലാതല സമ്മാനം, മാടപ്പള്ളി ബ്ലോക്കിന്റെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം, ഏറ്റവും മികച്ച പി.റ്റി.എ.യ്ക്കുള്ള പുരസ്കാരം, ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ.യുടെ മികച്ച സ്കൂളിനുള്ള ജില്ലാതല പുരസ്കാരം ഉൾപ്പെടെ ധാരാളം നേട്ടങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്.