ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/കുടുംബശ്രീ അംഗങ്ങളുടെ സ്കൂൾ അസംബ്ലി

23:46, 10 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവൃത്തി ദിവസങ്ങളിൽ ബെല്ലടിച്ചാൽ അസംബ്ലിക്കെത്തുന്നത് കുട്ടികളാണെങ്കിൽ ഇന്ന് അസംബ്ലി ഗ്രൗണ്ടിലെത്തിയത് കുടുംബശ്രീ അംഗങ്ങളായിരുന്നു.

അസംബ്ലി ലൈനിൽ എല്ലാവരും അച്ചടക്കമുള്ള കുട്ടികളെ പോലെ അണിനിരന്നു. മഴ കാരണം ചിലർ വൈകിയെങ്കിലും അസംബ്ലിയിലെ നടപടിക്രമങ്ങൾ

തീരുന്നത് വരെ അച്ചടക്കമുള്ള കുട്ടികളെപ്പോലെ അവർ ഗേറ്റിനടുത്ത് തന്നെ നിലയുറപ്പിച്ചു. കുട്ടികൾ പ്രാർത്ഥനയും പ്രതിജ്ഞയും ചൊല്ലുന്ന അതേ മൈക്കിലൂടെ അവർ പാട്ടുപാടുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തീർച്ചയായും അവരെല്ലാം 'തിരികെ സ്കൂളി'ൽ എത്തുകയായിരുന്നു. പള്ളിച്ചൽ കുടുംബശ്രീയുടെ പതാക കൈമാറ്റത്തിന് ശേഷം ക്ലാസുമുറികളിലേക്ക് കയറി വൈകിട്ട് വരെ വിവിധ വിഷയങ്ങളിൽ ഗൗരവമായ പഠനവും ചർച്ചയും നടന്നു. 'തിരികെ സ്കൂളിൽ' എത്താൻ മുന്നൊരുക്കങ്ങളും നേരത്തെ തുടങ്ങിയിരുന്നു. കുരുത്തോലയും വർണബലൂണുകളും പച്ച ഓല മെടഞ്ഞ് അതിൽ സ്കൂളിലെത്തുന്ന വരവും വിളിച്ചറിയിച്ചു. അക്ഷരം പഠിച്ച മുറ്റത്ത് അവരൊത്തു കൂടിയപ്പോൾ അനർഘമായ ആഹ്ലാദമായിരുന്നു ഞങ്ങളുടെ പള്ളിക്കൂടം.