G.U.P.S. Kottakkal
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലില്‍ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍,വൈദ്യരത്നം പി.എസ്.വാരിയര്‍,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയര്‍,ഡപ്യൂട്ടി കലക്‌ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചന്‍ നെടുങ്ങാടി തുടങ്ങിയ പ്രഗല്‍ഭരായ വ്യക്തികള്‍ കോട്ടയ്‌ക്കല്‍ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവില്‍ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് തലച്ചല രാമന്‍ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂള്‍ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. കിഴക്കെ കോവിലകമാണ് ആവശ്യമായ സ്ഥലം നല്‍കിയത്. ഈ വിദ്യാലയമാണ് ഇന്ന് പ്രസിദ്ധമായ ജി . യു. പി . സ്‌കൂള്‍. ആദ്യ പ്രധാനാധ്യാപകന്‍ രാമച്ചന്‍ നെടുങ്ങാടിയായിരുന്നു. പിന്നീട് 1918 മുതല്‍ 1937 വരെ ദീര്‍ഘകാലം നീലകണ്ഠന്‍ നമ്പീശന്‍ പ്രധാനാധ്യാപകനായി. 1 മുതല്‍ 8 വരെയായിരുന്നു ക്ലാസുകള്‍. എട്ടാം ക്ലാസില്‍ പബ്ലിക് പരീക്ഷയായിരുന്നു. ESLC എന്നാണ് പറഞ്ഞിരുന്നത്. (Elementary School Leaving Certificate). ESLC കഴിഞ്ഞാല്‍ രാജാസ് ഹൈസ്‌കൂളില്‍ IV ഫോമില്‍ ചേരാം. IV,V,VI എന്നിങ്ങനെയാണ് ഹൈസ്‌കൂള്‍ ക്ലാസുകള്‍. പത്താംതരത്തിന് VI Form എന്നാണ് പറഞ്ഞിരുന്നത്. പതിനൊന്നു ക്ലാസുകള്‍ കഴിഞ്ഞു വേണം S.S.L.C പാസ്സാകാന്‍. 1957 – ല്‍ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ് ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളായി ക്രമീകരിച്ചത്. മലബാര്‍ ഡിസ്‌ട്രിക്‌ട് ബോര്‍ഡിന്റെ കീഴിലായിരുന്നു സ്‌കൂള്‍. പില്‍ക്കാലത്ത് മുസ്ലിം കുട്ടികളുടെ സൗകര്യത്തിനായി കുണ്ടുബസാറില്‍ (ഇന്നത്തെ ആര്യവൈദ്യശാല റോഡ്) ജി.എം.യു.പി. സ്‌കൂള്‍ തുടങ്ങി. നായാടിപ്പാറയിലെ ജി.യു.പി. സ്‌കൂളില്‍ മുസ്ലിം കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നുവെങ്കിലും അവരിലധികവും ജി.എം.യു.പി. സ്‌കൂളിലാണ് പഠിച്ചിരുന്നത്.
G.U.P.S. Kottakkal | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-01-2017 | 18475 |
തികച്ചും ഗാന്ധിയനായിരുന്ന രാവുണ്ണി മാഷ്,തെയ്യന്‍ മാഷ്, മാധവന്‍ മാഷ്, ത്രേസ്യ ടീച്ചര്‍, നമ്പൂതിരി മാഷ്, കുട്ടി നാരായണന്‍ മാഷ്,പാറുക്കുട്ടി ടീച്ചര്‍, എഴുത്തച്ഛന്‍ മാഷ്, ശിന്ന മാളു ടീച്ചര്‍, ചോയി മാഷ്, വേലപ്പ മാഷ്, കുഞ്ചുക്കുട്ടി ടീച്ചര്‍, പരമേശ്വന്‍ മാഷ്, ഉണ്ണി മാഷ്, അച്ചുതന്‍ മാഷ്, കൃഷ്‌ണദാസന്‍ നെടുങ്ങാടി മാഷ്, ടി.കെ കുഞ്ഞിമാമന്‍ മാഷ്, വി.രാധാകൃഷ്‌ണന്‍ മാസ്‌റ്റര്‍, ജാനകി ടീച്ചര്‍, ദേവയാനി ടീച്ചര്‍, നാരായണന്‍ മാഷ്, രാമചന്ദ്രന്‍ മാഷ്, അബ്‌ദുറഹ്‌മാന്‍ മാഷ്, സതി ടീച്ചര്‍, ഭാര്‍ഗവി ടീച്ചര്‍, കമലാദേവി ടീച്ചര്‍, സരോജിനി ടീച്ചര്‍ തുടങ്ങിയവരാണ് പഴയകാല അധ്യാപകര്‍. വിവിധ മേഖലകളില്‍ പ്രശസ്‌തരായ നിരവധി വ്യക്തികള്‍ ഈ വിദ്യാലയത്തില്‍ പഠിച്ചിട്ടുണ്ട്.130 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴയ വിദ്യാലയങ്ങളിലൊന്നാണ്.