ഗവ എൽ പി എസ് പാങ്ങോട്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഗണിതക്ലബ്
എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയുള്ള ഗണിതക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതത്തോടുള്ള താത്പര്യം വർദ്ധിപ്പിക്കുക, യുക്തിചിന്ത വളർത്തുക എന്നിവയാണ്
പ്രധാനമായും ഗണിതക്ലബ്ബിന്റെ ലക്ഷ്യം .ഇതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും
ഒരു ഗണിത പസ്സിൽ നോട്ടീസ് ബോർഡിൽ ഇടുന്നു. കുട്ടികൾ ഉത്തരം അന്ന് വൈകുന്നേരം
സ്‌കൂളിൽ നിന്ന് പോകുന്നതിന് മുൻപ് തന്നെ കണ്ടെത്തി പസ്സിൽ ബോക്സിൽ നിക്ഷേപിക്കുന്നു
അടുത്ത ദിവസം അസംബ്ലിയിൽ വച്ച് ശരിയുത്തരം എഴുതിയവരിൽ നിന്നും നറുക്ക് എടുത്തു
വിജയിയെ കണ്ടെത്തുകയും സമ്മാനം നൽകുകയും ചെയ്യുന്നു. കൂടാതെ അസംബ്ലിയിൽ ഗണിതവുമായി
ബന്ധപ്പെട്ട ചോദ്യങ്ങൾ അവതരിപ്പിക്കുന്നു. എൽ പി തലത്തിലും യു പി തലത്തിലും ഗണിത ക്വിസുകൾ
സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് .