സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ കൊ.വ. 1123 ഇടവം 5 (1948 മെയ് 20) ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാങ്കോട്ടുകോണത്ത് ശ്രീ മരുതറ രാമക്കുറുപ്പിന്റ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്. രണ്ട് ഓല ഷെഡുകളിലായി ഒന്നും രണ്ടും ക്ലാസുകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്.


ഗവ. എൽ.പി.എസ്, പച്ചയിലെ സിനിയർ അധ്യാപകനായ ശ്രീ എം. അച്ച്യുതൻ പിള്ളയായിരുന്നു പ്രഥമാധ്യാപകന്റ ചുമതല വഹിച്ചിരുന്നത്. നെടുമങ്ങാട് പ്രൈമറി സ്കൂളിൽ നിന്നും 15 ബഞ്ചുകളും പച്ച പ്രൈമറി സ്കൂളിൽ നിന്നും രണ്ട് ബ്ളാക്ക് ബോർഡുകളും സർക്കാർ ലഭ്യമാക്കി. ആദ്യ പ്രവേശനം 5-10 - 1123 ലാണ് നടന്നത്. പാങ്കാട്ടുകോണത്ത് മരുതരാമ കുറുപ്പിന്റ മകൻ ആർ. മഹാദേവൻനായരായിരുന്നു പ്രവേശനം നേടിയത്. അന്ന് 5 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ഒന്നാം ക്ലാസു മുതൽ പ്രവേശനം നൽകിയിരുന്നു. 'വഞ്ചി ഭൂമിപതേ, എന്നു തുടങ്ങുന്ന രാജ സ്തുതിയോടെ എല്ലാ ദിവസവും സ്കൂൾ പ്രവർത്തനമാരംഭിച്ചിരുന്നു. സമീപവാസികളും നിർദ്ധനരുമായ വിദ്യാർത്ഥികൾക് ഏക വിദ്യാലയമായി പാലുവള്ളി സ്കൂൾ മാറി.


  1954 ജനുവരി 18 ന് പച്ച റിസർവ് ഫോറസ്റ്റിൽ നിന്നും അനുവദിച്ചു കിട്ടിയ ഒന്നര ഏക്കർ സ്ഥലത്ത് പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടർന്നു. എങ്കിലും സ്കൂളിന്റ അഡ്രസ് 'ഗവ. യു പി എ സ പാലുവളളി 'എന്ന്‌ തന്നെ തുടരുന്നു.