ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/ഇവിടെ ക്ലിക്ക് ചെയ്യുക

23:32, 28 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വ്യക്തിശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും  ആരോഗ്യപരിപാലനത്തിന്റെ ബാലപാഠങ്ങൾ പരിചയപ്പെടുത്താൻ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നേമം ഗവ.യു.പി.എസിലാണ്  പരിപാടി സംഘടിപ്പിച്ചത്. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിനുള്ള ധാരണ വികസിപ്പിക്കൽ, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിലൂടെ ഹരിത വിദ്യാലയ സങ്കല്‌പം യാഥാർഥ്യമാക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.കൈകഴുകലിന്റെ വിവിധ രീതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി. വീഡിയോ പ്രദർശനവും നടന്നു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.ഡോ. സൗമി സലാം നേതൃത്വം നൽകി. കൺവീനർമാരായ പ്രിയാകുമാരി, സ്വപ്നകുമാരി, സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ എന്നിവർ പ്രസംഗിച്ചു. സ്നേഹോപഹാരം സ്റ്റാഫ് സെക്രട്ടറി സമ്മാനിച്ചു.

ഡോ.സൗമി സാലിം കൈകൾ വൃത്തിയാക്കുന്ന രീതി പരിചയപ്പെടുത്തി കൊടുക്കുന്നു