ഒറ്റത്തൈ ജി യു പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 27 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fayiz muhammed (സംവാദം | സംഭാവനകൾ) ('കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ ആലക്കോട് പഞ്ചായത്തിലാണ് ഒറ്റത്തൈ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് . മേഖലയുടെ പേരും പെരുമയും ലോകത്തിനു മുൻപിൽ എഴുതിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ ആലക്കോട് പഞ്ചായത്തിലാണ് ഒറ്റത്തൈ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് . മേഖലയുടെ പേരും പെരുമയും ലോകത്തിനു മുൻപിൽ എഴുതിച്ചേർത്ത വശ്യ സൗന്ദര്യം തുളുമ്പി നിൽക്കുന്ന പൈതൽ മലയുടെ താഴ്വാരത്ത്‌ , തെങ്ങിൻ തോപ്പുകളുടെയും റബ്ബർ മരങ്ങളുടെയും ഇടയിൽ ഒരു കൊച്ചു ഗ്രാമം. മണ്ണിനോട് മല്ലടിക്കുന്ന കർഷകരുടെ കഥ പറയുന്ന നാട്. ഒറ്റത്തൈ. പേര് പോലെ ഒറ്റ തൈ മാത്രമല്ല ഇവിടെ . അനേകം തൈകളും വൃക്ഷങ്ങളും തലയുയർത്തി നിൽക്കുന്ന മലനിരകളും ചെറുവെള്ളച്ചാട്ടങ്ങളും കാഴ്ചയുടെ സൗന്ദര്യം വർധിപ്പിക്കുന്നു.ആലക്കോട് ടൗണിൽ നിന്നും കാപ്പിമല റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഒറ്റത്തൈയിൽ എത്താം. ഭൂരിഭാഗം കുടിയേറ്റ കർഷകർ താമസിക്കുന്ന ഈ പ്രദേശത്തു റബർ ,വാഴ, തെങ്ങ് , കൊക്കോ എന്നിവ പ്രധാന കാർഷിക വിളകളാണ് . പള്ളികൾ, അമ്പലങ്ങൾ, കാവ് എന്നിവയെല്ലാം ഇവിടെ കാണാം.