എ.എം.യു.പി.എസ്. മങ്ങാട്ടുപുലം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18464 (സംവാദം | സംഭാവനകൾ)
എ.എം.യു.പി.എസ്. മങ്ങാട്ടുപുലം
വിലാസം
മങ്ങാട്ടുപുലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-201718464




ചരിത്രം

കോഡൂര്‍ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.​എം.യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാല്‍ മുഖരിതമാണ്.‍കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങല്‍പടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയില്‍ മങ്ങാട്ടുപുലം സ്കൂള്‍ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ല്‍ മുതുകാട്ടില്‍ ഇസ്മയില്‍ മൊല്ല എന്നയാള്‍ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത്.1950 ല്‍ കൊന്നോല അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററും മാനേജറുമായി സ്കൂള്‍ ഏറ്റെടുത്തു.നാലാം തരം വരെയുള്ള എല്‍.പി.സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം 1974 ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1982 ശ്രീ. അലവിക്കുട്ടി മാസ്റ്ററും പിന്നീട് 1997 ല്‍ ശ്രീമതി മുംതാസും പ്രധാന അധ്യാപകരായി ചുമതലയേറ്റു. ഇപ്പോള്‍ സ്ഥാപനത്തിന്റെ മാനേജര്‍ മുഹമ്മദ് കുട്ടി മാസ്റ്ററാണ്.