ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം
2023-24 അധ്യയനവർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ സന്തോഷ്‌കുമാർ, സ്കൂൾ മാനേജർ ശ്രീ സന്തോഷ് കുമാർ , രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. നവാഗതർക്ക് പഠനോപകരണങ്ങളും മധുരവും നൽകി വരവേറ്റു.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ വളപ്പിലും കുട്ടികളുടെ വീടുകളിലും വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു. പോസ്റ്റർ നിർമാണം, ക്വിസ് മത്സരം, പരിസ്ഥിതി കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പച്ചക്കറി തോട്ടം തയാറാക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു.
വായന ദിനം
2023-24 ലെ വായന ദിനം മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ ഗിരീഷ് പരുത്തിമഠം ഉത്‌ഘാടനം ചെയ്തു. കുട്ടികവിതകളും കഥകളും നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം കുട്ടികൾക്ക് വളരെ ഇഷ്ടമായി. വായന വാരത്തോടനുബന്ധിച്ചു സാഹിത്യ ക്വിസ്, വായന മത്സരം, ആസ്വാദന കുറിപ്പുതയാറാക്കൽ എന്നിവ സംഘടിപ്പിച്ചു. അതോടൊപ്പം സംഘടിപ്പിച്ച 'അമ്മ വായന ഏറെ ശ്രദ്ധയാകർഷിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ വിജയിച്ച അമ്മമാർക്ക് സമ്മാനദാനവും നടത്തി.
സ്വാതന്ത്ര്യ ദിനം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാധിക ടീച്ചർ നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീമതി മിനി പി ടി എ അംഗങ്ങൾ അധ്യാപകർഎന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ നേതൃത്വത്തിൽ ഒട്ടേറെ കലാപരിപാടികൾ സംഘടിപ്പിച്ചു.ദേശഭക്തിഗാന അലാപനം,പ്രസംഗം,വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.ക്ലാസ് തലത്തിൽ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പുകൾ പ്രകാശനം ചെയ്തു.മധുര വിതരണവും നടത്തി.