ഗവ. യൂ.പി.എസ്.നേമം/കൈയെഴുത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
കുരുന്നു ഭാവനയിൽ വിരിഞ്ഞത് 864 കൈയെഴുത്ത് മാസികകൾ

കൈയെഴുത്ത് മാസിക

കൈയെഴുത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു കൈയെഴുത്ത് മാസികകളുടെ രചന. വായന പക്ഷാചരണത്തിനൊടുവിൽ കുരുന്നുഭാവനയിൽ പിറന്നു വീണത് 864 കയ്യെഴുത്ത് മാസികകൾ. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികളുടെ കുരുന്നുവിരലുകളിൽ നിന്ന് ഉയർന്നു വീണ സർഗ്ഗാത്മകതയാണ് മാസികളായി രൂപപ്പെട്ടത്.

തുടർന്ന് എല്ലാ ക്ലാസ് മുറിയിലും സജ്ജമാക്കിയ പുസ്തക ചുവരുകളിൽ മാസികകൾ ഇടം പിടിച്ചു. കഥകൾ , കവിതകൾ, പുസ്തക സ്വാദനക്കുറിപ്പുകൾ, ഡയറിക്കുറിപ്പുകൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ, സംഭാഷണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഭാഷാ വ്യവഹാരങ്ങളാണ് മാസികകളിൽ ഇടം പിടിച്ചത്. ക്രയോൺസുകളും സ്കെച്ച് പേനകളും കൊണ്ട് വർണക്കടലാസുകളിലാണ് മാസിക തയ്യാറാക്കിയത്.

പ്രീ-പ്രൈമറി കൈയെഴുത്ത് മാസിക