ഗവ. യൂ.പി.എസ്.നേമം/കൈയെഴുത്ത് ക്ലബ്ബ്

13:13, 26 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) (''''<u>കുരുന്നു ഭാവനയിൽ വിരിഞ്ഞത് 864 കൈയെഴുത്ത് മാസികകൾ</u>''' കൈയെഴുത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു കൈയെഴുത്ത് മാസികകളുടെ രചന. വായന പക്ഷാചരണത്തിനൊടുവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുരുന്നു ഭാവനയിൽ വിരിഞ്ഞത് 864 കൈയെഴുത്ത് മാസികകൾ

കൈയെഴുത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു കൈയെഴുത്ത് മാസികകളുടെ രചന. വായന പക്ഷാചരണത്തിനൊടുവിൽ കുരുന്നുഭാവനയിൽ പിറന്നു വീണത് 864 കയ്യെഴുത്ത് മാസികകൾ. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികളുടെ കുരുന്നുവിരലുകളിൽ നിന്ന് ഉയർന്നു വീണ സർഗ്ഗാത്മകതയാണ് മാസികളായി രൂപപ്പെട്ടത്.

തുടർന്ന് എല്ലാ ക്ലാസ് മുറിയിലും സജ്ജമാക്കിയ പുസ്തക ചുവരുകളിൽ മാസികകൾ ഇടം പിടിച്ചു. കഥകൾ , കവിതകൾ, പുസ്തക സ്വാദനക്കുറിപ്പുകൾ, ഡയറിക്കുറിപ്പുകൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ, സംഭാഷണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഭാഷാ വ്യവഹാരങ്ങളാണ് മാസികകളിൽ ഇടം പിടിച്ചത്. ക്രയോൺസുകളും സ്കെച്ച് പേനകളും കൊണ്ട് വർണക്കടലാസുകളിലാണ് മാസിക തയ്യാറാക്കിയത്.