ഗവ.എൽ.പി.സ്കൂൾ കാരക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36304 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ മുളക്കുഴ പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ്. എൽ. പി. സ്കൂൾ. കാരക്കാട്

ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ മുളക്കുഴ പഞ്ചായത്തിൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തത്തിൽ നിന്നും ഒരുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതാണ് ഗവണ്മെന്റ് എൽപി സ്കൂൾ കാരക്കാട് എന്ന വിദ്യാലയം.1901-ൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്തെ ഓലമേഞ്ഞ ഒരു ഷെഡിൽ ആണ് ഇത് പ്രവർത്തിച്ചിരുന്നത്, കാലക്രെമേണ ഓടിടുകയും ചെയ്തു. വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഈ സ്കൂൾ കെട്ടിടം പഴക്കം ചെന്ന കാരണത്താൽ 2021 ജൂലൈ 13-ന് പുതിയ കെട്ടിടം പണി ആരംഭിക്കുകയും 2021-ൽ പൂർത്തീകരിക്കുകയും സെപ്റ്റംബർ 14 -2021-ൽ ബഹു :കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ഉദ്ഘടാനം നടത്തുകയും ചെയ്തു. ഇന്ന് ഈ ഇരുന്നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു പോരുന്നത്.

ഭൗതികസൗകര്യങ്ങൾ

ഇരുനില കെട്ടിടത്തോട് കൂടിയ സ്കൂളിൽ 1മുതൽ 4വരെ ക്ലാസുകൾ ഉണ്ട്. കുടിവെള്ള സൗകര്യം, സ്മാർട്ട്‌ ക്ലാസ്സ്‌കുകൾ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.

  • കമ്പ്യൂട്ടർ ലാബ്
  • സ്റ്റോർ മുറി
  • വായനശാല
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.വത്സല
  2. ശ്രീമതി.സുമ.കെ.ബി
  3. ശ്രീമാൻ. അൻസാരി

നേട്ടങ്ങൾ

സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളുടെ ഭഗമായി ഹരിത ഓഫീസായി സാക്ഷ്യ പെടുത്തിയ എ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

si no name duration
1 ശ്രീ.പി.ആർ.വിജയകുമാർ
2 ശ്രീ.ചന്ദ്രൻ

വഴികാട്ടി

MCറോഡിനു സൈഡിലായി വെട്ടിപ്പീടിക ജംഗ്ഷനും പെട്രോൾ പമ്പിനും ഇടയിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.


{{#multimaps:9.2666752,76.6564747|zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_കാരക്കാട്&oldid=2021471" എന്ന താളിൽനിന്ന് ശേഖരിച്ചത്