പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊടകര BRC ദേശീയ ബാലികാ ദിനം ഉപന്യാസ മത്സരവിജയി
കൊടകര BRC ദേശീയ ബാലികാ ദിനം ഉപന്യാസ മത്സരവിജയി
വായനാവാരം

വിദ്യാരംഗം കലാസാഹിത്യ വേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്.മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

23-24 പ്രവർത്തനങ്ങൾ റിപ്പോർട്ട്

വെള്ളിക്കുളങ്ങര പ്രസന്റേഷൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023 -2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നു.വിദ്യയുടെയും സർഗാത്മകതയുടെയും ലോകത്തിൽ ഒരുപിടി ഓർമ്മകൾ സമ്മാനിക്കാൻ ഒരു അധ്യാന വർഷം കൂടി കടന്നു വന്നിരിക്കുകയാണ് .പ്രതീക്ഷയുടെ വരവേറ്റന ഈ വർഷത്തെ വിദ്യാരംഗം സാഹിത്യ വേദിയുടെ തിരഞ്ഞെടുപ്പ് യോഗം 2023 ജൂലൈ 29 ശനിയാഴ്ച ചേർന്നു .വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കുട്ടികളുടെ നിറസാന്നിധ്യം ഉണ്ടായിരുന്നു .അധ്യാപകരായ സിസ്റ്റർ ആൻഡ് മേരി ശ്രീമതി ജി ന്റു എന്നിവർ യോഗത്തിന് നേതൃത്വം നൽകി .വിദ്യാരംഗത്തിന്റെ പ്രവർത്തനം കുട്ടികൾക്ക് വിശദീകരിച്ചു നൽകി .തുടർന്ന് പ്രതിനിധികളെ തിരഞ്ഞെടുത്തു .ആഴ്ചയിൽ ഒരു ദിവസം സർഗ്ഗ വേളയ്ക്ക് അവസരം നൽകാൻ വേണ്ടി തീരുമാനിച്ചു. ഓഗസ്റ്റ് നാലാം തീയതി വെള്ളിയാഴ്ച ആദ്യത്തെ സർഗ്ഗവേള നടത്തി.ഭാഷയിൽ കുട്ടികളെ ആഴപ്പെടുത്തുക എന്ന കാര്യമാണ്സർഗ്ഗ വേള ലക്ഷ്യം വയ്ക്കുന്നത് .കവിയരങ്ങ്, സെമിനാറുകൾ എന്നിവ നടത്തുവാനും തീരുമാനിച്ചു. എല്ലാ മാസത്തിലെയും വെള്ളിയാഴ്ചകളിൽ സർഗ്ഗ വേള നടത്തി വരുന്നു .മലയാളത്തിന്റെ പ്രധാന ദിനാചരണങ്ങൾ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തുന്നു .കേരളപ്പിറവി ,വായനാദിന തുടങ്ങിയവ അതിമനോഹരമായി നടത്തപ്പെട്ടു.ദിനാചരണങ്ങളുടെ ഭാഗമായി സെമിനാറുകൾ പോസ്റ്ററുകൾ തുടങ്ങിയവ അതിമനോഹരമായി കുട്ടികൾ പൂർത്തിയാക്കുന്നുണ്ട്.ഏഴാംക്ലാസ്റ്റ് വിദ്യാർത്ഥിയായ ഫാത്തിമ മോളുടെ “ നിഴലാട്ടം” എന്ന പുസ്തകവും ക്ലബ്ബിൻറെ നേതൃത്വത്തിൽ ഈകാലയളവിൽ പ്രകാശനം ചെയ്തു. ഗ് വിദ്യാരംഗം കലാസാഹിത്യ വേദി നടത്തപ്പെടുന്ന ഉപജില്ലാ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. വേളയിൽ അഭിനയത്തിൽ ഹൈസ്കൂൾ വിഭാഗം അനന്യ ജയനും യുപി വിഭാഗം എ മിലും ജേതാക്കളായി. കവിതാരചനയിൽ ഹൈസ്കൂൾ വിഭാഗം സ ആവേ മരിയ വിജയിച്ചു. പ്രബന്ധരചനയിൽ റിസ്വാന മികച്ച പ്രകനം കാഴ്ച വച്ചു

വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനവും ലൈബ്രറി പുസ്തക വിതരണവും 14/7/2021 ന് നടന്നു.നവംബർ ഒന്നിന് കേരള പിറവി ദിനവും ഭാഷാ ദിനവും മലയാള അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു. ഈ വർഷത്തെ വായനാ പക്ഷാചരണത്തിന് നേതൃത്വം നൽകിയത് വിദ്യാരംഗം ക്ലബ്ബായിരുന്നു. വായനാ മത്സരം, സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് മത്സരം, പുസ്തക പ്രദർശനം തുടങ്ങി ധാരാളം മത്സര പരിപാടികൾ കുട്ടികൾക്ക് നടത്തി വിജയികൾക്ക് സമ്മാനം നല്കി. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കവിതാ രചനയും കഥാരചനയും സംഘടിപ്പിച്ചു'. എല്ലാ ക്ലാസ്സുകളിലും കൈയെഴുത്തു മാസികകൾ നിർമ്മിച്ചു.പ്രധാനപ്പെട്ട ദിനാചരണങ്ങളെല്ലാം സമുചിതമായി കൊണ്ടാടി.

ബഷീർ ദിനം

മലയാള സാഹിത്യത്തിലെ തനിമയുള്ളതും ഭാഷയും ശൈലിയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികൾക്ക് ഉടമയാണ് ബഷീർ .ജൂലൈ 5 ബഷീർ അനുസ്മരണം സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു. അദ്ദേഹത്തിന്റെ സ്മരണദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളെയും പ്രവർത്തനങ്ങളെയും അനുസ്മരിച്ചു. ബഷീർ കൃതികൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകുി.പോസ്റ്റർ നിർമാണം കൃതിപരിചയം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

കുഞ്ഞുണ്ണിമാഷ് അനുസ്മരണം

കവി കുഞ്ഞുണ്ണിമാഷ് അനുസ്മരണം 11/09/2021 ന് മലയാളം ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. കവിപരിചയം, കവിത ചൊല്ലൽ, കൃതി പരിചയം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

ദേശീയ ബാലികാ ദിനം

വെള്ളിക്കുളങ്ങര വായനശാലയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു അതിൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ ജോയ്സ്ന രണ്ടാം സ്ഥാനത്തിന് അർഹയായി