സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇതു സാധ്യമാകണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങളിലും പഠനരീതികളിലും നിരവധി മാറ്റങ്ങൾ മനപൂർവമായി വരുത്തേണ്ടതുണ്ട് . ഇന്നു ഈ വിദ്യാലയം പ്രയോജനപ്പെടുന്നത് ഇവിടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കു മാത്രമാണ്. എന്നാൽ സമൂഹത്തിലെ ഒരോ വ്യക്തിക്കും അറിവുനേടാൻ സാഹചര്യമുള്ള ഒരു വിദ്യാലയമാണ് ഞങ്ങളുടെ ലക്ഷ്യം . അതായത് മറ്റു വിദ്യാലയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ഗവേഷകർക്കും അറിവിന്റെ വാതായനം തുറന്നിട്ട് ഊരൂട്ടമ്പലം ഗവ. യു പി സ്കൂളിനെ 2030ഒാടെ ഒരു സാമൂഹിക പഠനകേന്ദ്രമാക്കി മാറ്റുകയെന്നതാണ് വിദ്യാലയത്തിന്റെ ലക്ഷ്യം .