മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
34044-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്34044
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർഅർജുൻ പി എ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് റയാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹേമ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിഷ ദിനേശ്
അവസാനം തിരുത്തിയത്
05-12-202334046SITC

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2022 - 25

2022 ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷയിൽ 45കുട്ടികൾ പങ്കെടുക്കുകയും അവരിൽ 35കുട്ടികൾ പരീക്ഷ പാസായി 2022- 25 ബാച്ചിലെ അംഗത്വം നേടി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 6611 നവീൻ നായർ 8
2 6297 യെതു രാജ് ആർ 8
3 6298 ആഷ്‌ന പി എസ് 8
4 6299 ശ്രീശങ്കർ എൻ ബി 8
5 6301 മിഥുൻ സന്തോഷ് 8
6 6303 അഭിനവ് ആർ 8
7 6307 ആദിത് ചന്ദ്രൻ 8
8 6309 നിധിൻ ആർ
9 6319 നവനീത് എം
10 6326 അദ്വൈത്ത് എ എസ്
11 6327 അർജുൻ എസ്
12 6333 ആദിത്യൻ എം
13 6337 കാർത്തിക്ക് സി.കെ
14 6345 സൂര്യദേവ് പി ബി
15 6347 ഭവിത് കെ ബൈജു
16 6351 ഹരികൃഷ്ണൻ ആർ
17 6356 പവൻ
18 6364 അരിസ്റ്റോട്ടിൽ കെ ബി
19 6365 അർജുൻകൃഷ്ണ ടി യു
20 6366 അർജുൻ ഷിജി
21 6369 മിധുൻകൃഷ്ണ ടി എസ്
22 6370 നക്ഷത്ര രാജേഷ്
23 6374 അദ്വൈത് ബി
24 6375 അനുദേവ് ​​ബനേഷ്
25 6383 ആദിൻ ജെയിംസ്
26 6386 ഇജാസ് മുഹമ്മദ് എ
27 6391 അലൻ തോമസ്
28 6392 ആനന്ദനാരായണൻ കെ എസ്
29 6394 അശ്വതി ശാന്തകുമാർ
30 6397 വിഷ്ണുരാജ് ആർ
31 6407 നിനോവ് ബെന്നി
32 6412 ഗൗതം രാജ്
33 6416 അഭിനവ് പി
34
35
36
37
38
39
40


2022 - 25 ലിറ്റിൽ കൈറ്റ് ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ്

2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 28- 9 -2022 ബുധനാഴ്ച രാവിലെ 10 മണി മുതൽ നടത്തുകയുണ്ടായി. സ്‍കൂൾ എസ് ഐ ടി സി ശ്രീമതി മിനി വർഗീസ് ഏവർക്കും സ്വാഗതം ആശംസിച്ചു .സീനിയർ അസിസ്റ്റന്റ് ത്രേസ്യമ്മ ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ആലപ്പുഴ ജില്ല കൈറ്റ് കോടിനേറ്റർ ഋഷി നടരാജൻ ,മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി സോഫിയ എന്നിവർ ക്ലാസുകൾ നയിച്ചു.സ്ക്രാച്ച് ,എം ഐ ടി ആപ്പ് ഇൻവെന്റർ ,ആനിമേഷൻ എന്നീ വിഭാഗങ്ങളിൽ പ്രാഥമിക പരിശീലനവും ഹൈടെക് ക്ലാസ് മുറികളിൽ പ്രൊജക്ടർ , മറ്റ് അനുബന്ധ സംവിധാനങ്ങൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ പ്രസ്തുത ക്ലാസിൽ കുട്ടികൾക്ക് പരിശീലനം നൽകുകയുണ്ടായി. നാലുമണിക്ക് സമാപിച്ച ക്ലാസിന് സിസ്റ്റർ സിമി മാത്യു ഏവർക്കും നന്ദി പറഞ്ഞു.

ഐടി മേള

2022-ലെ സബ് ജില്ല ഐടി മേഖലയിൽ പ്രസന്റേഷൻ വിഭാഗത്തിൽ സാന്ദ്ര ജോസഫ് ഒന്നാം സ്ഥാനവും എ ഗ്രേഡും, ഡിജിറ്റൽ പെയിന്റിങ് മൂന്നാം സ്ഥാനവും ബി ഗ്രേഡും കരസ്ഥമാക്കി.

ലിറ്റിൽ കൈറ്റ്സ് പാഠപുസ്തക പരിശീലനം

2023 മെയ് 3 മുതൽ 6 വരെ ചേർത്തല ഉപജില്ലയിലെ എസ് എൻ എം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാർക്കുള്ള പാഠപുസ്തക പരിശീലനത്തിൽ മുഹമ്മ മദർ തെരേസ സ്കൂളിൽ നിന്നും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ ശ്രീമതി മിനി വർഗീസ് ലിൻസി തോമസ് എന്നിവർ പങ്കെടുത്തു. ഇന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്ന നിർമ്മിത ബുദ്ധി, ആനിമേഷൻ ഡോക്യുമെന്റേഷൻ മാതൃകകൾ എന്നീ മേഖലകളിൽ അധിഷ്ഠിതമായ പരിശീലനം മാസ്റ്റർ ട്രെയിനർമാരായ ശ്രീ സജിത്ത്, ശ്രീ.ജോർജുകുട്ടി എന്നിവരാണ് നയിച്ചത്.നാലുദിവസത്തെ പരിശീലനം അധ്യാപകർക്ക് ഏറെ പ്രയോജനകരമായിരുന്നു.

2022-25 ബാച്ചിലെ ലിറ്റിൽസ് കുട്ടികളുടെ പരിശീലന പരിപാടി

2022 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളുടെ പരിഷ്കരിച്ച പാഠപുസ്തകത്തിലെ എട്ടാം ക്ലാസിലെ ഏതാനും പരിശീലന പ്രവർത്തനങ്ങൾ മേയ് 9,10തീയതികളിലായി രക്ഷിതാക്കളുടെ അനുവാദത്തോടെ നടത്തുകയുണ്ടായി. പ്രസ്തുത പരിശീലന പരിപാടിയിൽ മലയാളം കമ്പ്യൂട്ടിംഗ് ,മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ ,വാർത്തയെഴുത്ത് ,വാർത്തചിത്രീകരണം ,വാർത്ത വീഡിയോ ഒരുക്കൽ ,ഓഡിയോ റെക്കോർഡ് ചെയ്യൽ, വീഡിയോ ഡോക്കുമെന്റേഷൻ, ബ്ലോക്ക്‌ പ്രോഗ്രാമിംഗിൽ സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിം തയ്യാറാക്കൽ തുടങ്ങിയവ രണ്ട് ദിവസങ്ങളിലായി കുട്ടികൾ പരിശീലിച്ചു. അത്യന്തം നൂതനവും സാങ്കേതിക രംഗത്തെ വളർച്ചയുടെ പടവുകളിലേക്ക് എത്തിച്ചേരുവാൻ സഹായകരവുമായ ഈ പരിശീലന പരിപാടിയിൽ വളരെ താൽപര്യപൂർവം കുട്ടികൾ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് സ്‍കൂൾ ക്യാമ്പ്

ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2022-25 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഏകദിന സ്‍കൂൾക്യാമ്പ് സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പ ശേരി സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഗവൺമെന്റ് എച്ച്എസ്എസ് കലവൂരിലെ ബിനോയ് സി ജോസഫ് സ്കൂളിലെ ഏകദിന ക്യാമ്പിന് നേതൃത്വം നല്കി.ലിറ്റിൽ കൈറ്റ്സ് മിസ് ട്രസായ ലിൻസി തോമസും ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു.സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.