ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/വിദ്യാരംഗം‌

12:36, 2 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskadayiruppu (സംവാദം | സംഭാവനകൾ) ('കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. മലയാള അദ്ധ്യാപകൻ പി വി എൽദോസ് കോർഡിനേറ്ററായി ഷിബി എലിസബത്ത് ഷെറിൻ എന്നിവർ ജോയിൻറ് കോർഡിനേറ്റർ മാരായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് കൂട്ടുകാരോടൊപ്പം ഭിന്നശേഷി വിദ്യാർഥികളും ചേർന്ന് തൈ നട്ടു .സ്കൂളിൽനിന്ന് നൽകിയ ചെടിയുടെ വളർച്ച ഘട്ടങ്ങൾ സർഗ്ഗാത്മകം ആകുന്നത് എന്റെ മരം ഡയറിയുടെ ഇതളുകൾ വിരിയുമ്പോൾ ആണ് .ഭക്ഷ്യ ദിനത്തിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിക്കുകയും പാചക രത്നം ,പാചകറാണി എന്നിവർക്ക് സമ്മാനം നൽകി .ജൂൺ 15 വയോജന ചൂഷണ വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച അമ്മയ്ക്കൊരു നല്ലമ്മ ,അപ്പാപ്പൻ ഒരു പൊന്നുമ്മ ഹൃദയസ്പർശി ആയിരുന്നു