ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

എസ് പി സി

 

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ഉത്ഘാടനം

കൊടുവള്ളി ഗവ. ഹയർ സെക്കന്റ്റി സ്കൂളിൽ SPC യൂണിറ്റിന്റെ ഉത്ഘാടനം 27/2/2020 വ്യാഴം 4 മണിക്ക് ബഹുമാനപ്പെട്ട MLA ശ്രീ കാരാറ്റ് റസാക്ക്‌ സാർ നിർവ്വഹിച്ചു .സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട വിശിഷ്ട വ്യക്തിത്വങ്ങളും നാട്ടുകാരും അദ്ധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന ഉത്ഘാടന ചടങ്ങ് നാടിന്റെ ഉത്സവമായി. ശിങ്കാരമേളത്തിന്റെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ സ്കൂളിലെ JRC ഗൈഡ്സ്, റോഡ് സുരക്ഷ അംഗങ്ങളും ഘോഷയാത്രക്ക് മിഴിവേകി.

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2021-2022

ഏറെക്കാലത്തെ ആഗ്രഹത്തിനും കാത്തിരിപ്പിനും ഒടുവിൽ അനുവദിച്ചു കിട്ടിയ spc യൂണിറ്റിന്റെ സുഗമായ പ്രവർത്തനങ്ങൾക്ക്, കോവിഡ് മഹാമാരി ഒരു വില്ലനായി എന്നാലും ഓൺലൈൻ ക്ലാസ്സുകളിൽ കേഡറ്റുകൾ സജീവമായി പങ്കെടുത്തു. ഓൺലൈൻ കലോത്സവം ഓൺലൈൻ ക്വിസ് മത്സരം തുടങ്ങിയവയിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ ജില്ലാമത്സരങ്ങളിൽ പ്രതിനിഘം അറിയിച്ചു. Spc community project പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വിഷയങ്ങളിൽ കേഡറ്റുകൾക്ക് online indoor ക്ലാസുകൾ നൽകാൻ സാധിച്ചു

        ജീവധാര പദ്ധതിയുടെ ഭാകമായി രക്തദാനത്തിന് സന്നദ്ധയുടെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ വിവരങ്ങൾ ശേഖരിച്ചു കൈമാറി. ശിശുദിനത്തോടനുബന്ധിച്ച് ചിൽഡ്രൻസ് ഹോമിലെ അന്തേവാസികശിര പഠനോപകരണങ്ങൾ spc കേഡറ്റുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തെ നടൽ, പരിപാലനം എന്നിവയുടെ പ്രാധാന്യത്തെ കുറിച് green clean kerela project co- ordinator Iqbal Sir കുട്ടികൾക്ക് ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് പലവൃക്ഷത്തയ്കൾ വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം മിനിസിപ്പൽ charman abdu vellara നിർവഹിച്ചു ക്രിസ്മസ് അവധിക്കാല ക്യാമ്പ് 31/12    1/1  എന്നീ രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ വിജയകരമായി പ്രവർത്തീകരിച്ചു.കേഡറ്റുകൾക്ക് പരേഡ് P. T വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എന്നിവ നൽകി കേഡറ്റുകളും രക്ഷിതാക്കളും പങ്കെടുത്ത് കലാപരിപാടികളോടെ ക്യാമ്പ് അവസാനിച്ചു

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2022-2023

   സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ്  കഴിഞ്ഞവർഷം കാഴ്ചവെച്ചത്.ഓരോവർഷവും 44 കേഡറ്റുകളെ വീതംഫിസിക്കൽ ടെസ്റ്റിന്റെയും  റിട്ടൺ ടെസ്റ്റിന്റെയുംഅടിസ്ഥാനത്തിൽതെരഞ്ഞെടുത്ത് ആഴ്ചയിൽ രണ്ടു ദിവസം വീതം പ്രത്യേക കോച്ചിംഗ് നൽകിവരുന്നു.ജാഗരൂകവും സമാധാനപരവും വികസനോന്മുക വുമായ ഒരു സമൂഹ സൃഷ്ടിക്കായി അച്ചടക്കം ഉത്തരവാദിത്തബോധം സാമൂഹിക പ്രതിബദ്ധത സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി വിവിധ സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ എസ് പി സി കേഡറ്റുകൾ പ്രവർത്തിച്ചുവരുന്നു.ഓണം ക്രിസ്തുമസ് വേനലവധിഎന്നീ സമയങ്ങളിൽപ്രത്യേക ക്യാമ്പ് നടത്തിവരുന്നു.കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 42 കേഡറ്റുകളിൽ 16 പേർ ഫുൾ എ പ്ലസ്നേടി.ഈ വർഷത്തെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട്  പരേഡ് നമ്മുടെ വിദ്യാലയത്തിൽ വച്ച് വിപുലമായ രീതിയിൽ നടത്താൻ സാധിച്ചു.

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ-2023-2024

ലോകവയോജന ദിനത്തോടനുബന്ധിച്ച് കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്. പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊടുവള്ളിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യവും എഴുത്തുകാരനുമായ കോതൂർ മുഹമ്മദ് മാസ്റ്ററെ ആദരിച്ചു. ഹെഡ്മാസ്റ്റർ ടി അസീസ് പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡണ്ട് ആർ.വി അബ്ദുറഷീദ് ഉപഹാര സമർ പ്പണം നടത്തി. വിദ്യാർത്ഥി ജീവിതവും അധ്യാപന കാലവും വിവരിച്ച് കൊണ്ട് മികച്ച സമൂഹം വാർത്തെടുക്കുന്നതിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്ക്, വിദ്യാഭ്യാസ ത്തിൻ്റെ പ്രാധാന്യം, ആധുനിക ടെക്നോളജികളുടെ ഫലപ്രദ മായ ഉപയോഗം തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് അദ്ദേഹം എസ്.പി.സി കാഡറ്റുകളുമായി സംവദിച്ചു. എസ്.പി.സി ഗാർഡിയൻ വൈ. പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ, അധ്യാപകരായ കെ. മുഹമ്മദ്, റീഷ.പി, ഫിർദൗസ് ബാനു, സുബൈദ വി, അബൂബക്കർ സി.ടി എന്നിവർ നേതൃത്വം നൽകി.