രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2023-2024 വർഷത്തെ പ്രവര്ത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആഗസ്ത് 6 ആസാമിലെ ഗുവാഹട്ടിയിൽ വച്ച് നടന്ന ഏഴാമത് നാഷണൽ ഖഡ്ക്ക ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കെ. ഷിയയ്ക്ക് തലശ്ശേരി ‍ഡി എൻ.എ ചന്ദ്രിക ഉപഹാരം നൽകുന്നു. മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് , പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ,ഡെപ്യൂട്ടി എച്ച് എം ഷാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

<galleഇ ഒry mode="packed-hover"> ചിത്രം : 14028 ga.jpg </gallery> മില്ലറ്റ് ഫെസ്റ്റ് (ഒക്ടോബർ 6 2003)

ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം ആചരിക്കുന്നതിന്റെ ഭാഗമായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രഭാത ഭക്ഷണമേള സംഘടിപ്പിച്ചു. സുരക്ഷിത ഭക്ഷണം വിദ്യാർഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും , പരിസ്ഥിതി ക്ലബ്ബും ചേർന്നാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. മുത്താറി, തിന, ചാമ തുടങ്ങിയ ചെറുധാന്യങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.  അയെൺ, കാൽസ്യം, നാരുകൾ എന്നിവ ധാരാളമായടങ്ങിയ ചെറുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ വിദ്യാർഥികൾ മേളയിൽ കൊണ്ടുവരുകയും പരസ്പരം പങ്കിടുകയും ചെയ്തു. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് രാജീവൻ ഒതയോത്ത് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സി. പി. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ      കെ അനിൽകുമാർ  ഡെപ്യൂട്ടി എച്ച്. എം. ഷാജിൽ ടി. കെ., സ്റ്റാഫ്‌ സെക്രട്ടറി പി.വിജിത്ത് , എസ്. ആർ. ജി.കൺവീനർ കെ.പി.സുലീഷ് , എ. എസ്. ഐ. രാജേഷ് എന്നിവർ ആശംസ അറിയിച്ചു. കെ. എം. ഉണ്ണി ചടങ്ങിൽ സ്വാഗതവും അജേഷ് വി. വി. നന്ദിയും അറിയിച്ചു.

സ്വച്ഛതാ ഹി സേവ സ്വച്ഛതാ ഹി സേവ എന്ന മുദ്രാവാക്യം ഉയർത്തി മഹാത്മാവിൻ്റെ സ്മരണയിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്റ റി സ്കൂൾ ഈ വർഷത്തെ ഗാന്ധിജയന്തി ദിനം സമുചിതമായി ആഘോഷിച്ചു.ഗാന്ധി പ്രതിമയിൽ പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി, ശുചിത്വ വിദ്യാലയം ബഹുമതി കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള പുരസ്കാരം ഹെഡ് മാസ്റ്റർ സി.പി സുധീന്ദ്രൻ ഏറ്റുവാങ്ങി, തുടർന്ന് ശുചിത്വ റാലിയും നടന്നു.

  • ലഹരിക്കെതിരെ ചുമർ ചിത്രം*
  • ലഹരിക്കെതിരെ ചുമർ ചിത്രം* വിമുക്തി മിഷൻ കണ്ണൂർ, പൊതുവിദ്യാഭ്യാസവകുപ്പ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് കണ്ണൂർ സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ചുമർ ചിത്രരചന മൽസരം സംഘടിപ്പിച്ചു.. ഇതിന്റെ ഭാഗമായി സ്കൂൾ മെയിൻ ഗേറ്റിന് സമീപം ജൂനിയർ കേഡറ്റ് എ.വൈഗയുടെ നേതൃത്വത്തിൽ മറ്റ് കേഡറ്റുകളെ ഉപയോഗപ്പെടുത്തി മനോഹരമായ ചുമർചിത്രം തയ്യാറാക്കി. 29 - 11-2023

ബുധനാഴ്ച കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി. രാഗേഷ് സ്കൂൾ സന്ദർശിച്ച് ചുമർ ചിത്രം വരച്ച ജൂനിയർ കേഡറ്റ് വൈഗയെ അഭിനന്ദിക്കുകയും സ്കൂൾ ഏർപ്പെടുത്തിയ ഉപഹാരം നൽകുകയും ചെയ്തു. വടകര എം.പി ബഹുമാനപ്പെട്ട കെ. മുരളീധരൻ സ്കൂൾ സന്ദർശിച്ചപ്പോൾ വൈഗയുടെ ചിത്രം കണ്ട് വൈഗയെ അഭിനന്ദിച്ചിരുന്നു.. ചിത്ര കലയിൽ വൈഗയ്ക്ക് വേണ്ട പ്രോൽസാഹനം നൽകാൻ അമ്മ സനിഷയും പരിശീലകൻ ശ്യാം രാജും എന്നും കൂടെ ഉണ്ട്. ചടങ്ങിൽ ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി ഹെഡ് മാസ്റ്റർ ടി.കെ. ഷാജിൽ , ഡ്രിൽ ഇൻസ്ട്രക്ടർ ഒതയോത്ത് രാജീവ്, സി.പി. ഒ. എം.കെ. രാജീവ് എന്നിവർ നേതൃത്വം നൽകി.