2023-24 അധ്യയനവർഷം - പ്രവർത്തനങ്ങൾ

വായന മാസാചരണം വിദ്യാരംഗം - ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ ശ്രീ. എം. വി.നാരായണൻ മാസ്റ്റർ (എച്ച് എം ജി എൽപി എസ് പരിപ്പായി ) നിർവഹിച്ചു.  എസ് എം സി ചെയർമാൻ ശ്രീ. ജയേന്ദ്രൻ എ പരിപാടിയിൽ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ശ്രീമതി. പുഷ്പ .ടി സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ശീമതി.വത്സല കെ , എസ് എം സി അംഗം കെ.കെ. കൃഷ്ണൻ എന്നിവർ  ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശിവപ്രസാദ് കെ പി നന്ദി പ്രകാശിപ്പിച്ചു. പാട്ടും കവിതാലാപനവും വായ്താരികളുമായി കുട്ടികൾക്ക് നാരായണൻ മാസ്റ്ററുടെ ക്ലാസ് നവ്യാനുഭവമായിരുന്നു. ചിത്രകാരനും സ്കൂൾ അധ്യാപകനുമായ പവി കൊയ്യോടിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ വായന വരയിൽ പി എൻ പണിക്കർ ചിത്രം
ജ‍ൂൺ 5 പരിസ്ഥിതിദിനാചരണം
ശ്രീകണ്‌ഠപുരം മുൻസിപ്പാലിറ്റിതല പ്രവേശനോത്സവം ശ്രീകണ്‌ഠപുരം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന  പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി. നിഷീത റഹ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ഷിജിൻ എം , ബിജു എം പുതുശ്ശേരി, എസ് എം സി ചെയർമാൻ സുനിൽകുമാർ ടി കെ , എം പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി. പ്രിയ എം വി , സ്റ്റാഫ് സെക്രട്ടറി ശിവപ്രസാദ് കെ പി , സ്റ്റാഫ് പ്രതിനിധി അനിത കെ.കെ , സീനിയർ അസിസ്റ്റന്റ് സിമി സി പി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ആരംഭിച്ച 1956 വർഷത്തെ ആദ്യ ബാച്ച് പൂർവ്വവിദ്യാർഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രീ പ്രൈമറി പുത്തൻ കൂട്ടുകാർക്ക് സമ്മാനപ്പൊതികൾ നൽകി . ഒന്നാം ക്ലാസുകാർക്ക് ശ്രീ കണ്ഠാപുരം നഗരസഭയുടെ വകയായി സ്കൂൾ ബാഗ് നൽകി. എല്ലാ കുട്ടികൾക്കും പായസം , മധുര പലഹാരം വിതരണം ചെയ്തു.
JAWAHAR NANVODAYA WINNERS