സാൻതോം എച്ച്.എസ്. കണമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhome (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)

പുണ്യപരിപാവനമായ അഴുത- പമ്പ നദികളുടെ സംഗമസ്ഥാനമാണ് പ്രകൃതിസുന്ദരമായ പമ്പാവാലിയുടെ ഒരു ഭാഗമായ കണമല. പാണപിലാവ്, എരുത്വാപ്പുഴ, കീരിത്തോട്, കണമല, മൂക്കന്‍പെട്ടി, എഴുകുമണ്ണ്, ആറാട്ടുകയം, എയ്ഞ്ചല്‍വാലി, തുലാപ്പള്ളി, വട്ടപ്പാറ, അഴുതമുന്നി, കാളകെട്ടി, അഴുത തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങള്‍ ചേര്‍ന്നതാണ് പമ്പാവാലി എന്ന നാട്ടിന്‍പുറം. ശബരിമല പാത കടന്നുപോകുന്നതിനാല്‍ മെച്ചപ്പെട്ട ഗതാഗതസൗകര്യം ഈ പ്രദേശത്തിനുണ്ട്. എരുമേലിയില്‍ പേട്ട തുള്ളിയതിനു ശേഷം അയ്യപ്പന്‍മാര്‍ കാളകെട്ടി ശിവപാര്‍വതീക്ഷേത്രം സന്ദര്‍ശിച്ച് അഴുതയാറ്റില്‍ വന്നുകുളിച്ച് കല്ലെടുത്ത് അഴുതക്കടവ് കടന്ന് കല്ലിടുംകുന്നില്‍ കല്ല് നിക്ഷേപിച്ച് ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, പുതുശ്ശേരി, കരിമല, കൊച്ചാനവട്ടം, വലിയാനവട്ടം, പമ്പ വഴി ശബരിമല ദര്‍ശനം നടത്തുന്നു.