എ. യു. പി. എസ് മനിശ്ശീരി/2023-24 അധ്യയന വർഷം
പ്രവേശനോത്സവം 2023- 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു . വായനദിനം പുത്തൻ ആശയങ്ങളോടെ ഡിജിറ്റൽ വായനയിലൂടെ.... വായനദിന പ്രവർത്തനങ്ങളിൽ മുൻ പ്രധാന അധ്യാപകൻ വിനോദ് കുമാരൻ മാസ്റ്റർ, ഒറ്റപ്പാലം ബി ആർ സി കോഡിനേറ്റർ വിശ്വ ദാസ് സർ, ഒറ്റപ്പാലം എക്സൈസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിനോദ് കുമാരൻ മാസ്റ്റർ നിർവ്വഹിച്ചു. നമ്മുടെ സ്കൂളിന്റെ പേരിൽ തയ്യാറാക്കിയിട്ടുള്ള ബ്ലോഗിന്റെയും , കുട്ടികൾ തയ്യാറാക്കിയ രചനകളുടെ ഡിജിറ്റൽ പുസ്തകത്തിന്റെയും ഉദ്ഘാടനം വിശ്വ ദാസ് സർ നിർവഹിച്ചു. തുടർന്ന് വായനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. 2023 - 24 അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയോഗം ചേർന്നു. ഒരു ജനാധിപത്യ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടത്തുന്നത് എന്ന് കുട്ടികൾ കൂടി അറിഞ്ഞിരിക്കുക എന്ന ഉദ്ദേശത്തോടെ ഡിജിറ്റലായി തന്നെ തെരഞ്ഞെടുപ്പ് നടത്തി.