വായനാക്കളരി 2023
വിദ്യാർത്ഥികളിൽ പത്രവായനയുടെ ലോകം തുറക്കുക എന്ന ലക്ഷ്യവുമായി കുട്ടനെല്ലൂർ റീജൻസി ക്ലബിന്റെ നേതൃത്വത്തിൽ വായനാക്കളരി സംഘടിപ്പിച്ചു. റീജൻസി ക്ലബിന്റെ സെക്രട്ടറി ശ്രീ. ഷാജു വാനയുടെ പ്രാധാന്യത്തെകുറിച്ച് കുട്ടികളോട് സംസാരിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം ഊട്ടിഉറപ്പിക്കുന്നതിനായി റീജൻസി ക്ലബിന്റെ നേതൃത്വത്തിൽ മലയാളമനോരമ പത്ര വിതരണവും ആരംഭിച്ചു.