ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ദിനാചരണങ്ങൾ
ശാസ്ത്രദിനം 2023
നവംബർ 10 ലോക ശാസ്ത്ര ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ശാസ്ത്രഗാനം, ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ, എന്നീ പരിപാടികൾ നടത്തി. തുടർന്ന് ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശാസ്ത്രപ്രദർശനം നടത്തി.
ശിശുദിനം 2023
നവംബർ 14 ശിശുദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി.നെഹ്റു വേഷം ധരിച്ചെത്തിയ ഹംദാദ് കുട്ടികളുമായി സംവദിക്കുകയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.