നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 15 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('<big>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാവാൻ താല്പര്യമുള്ള എട്ടാം തരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാവാൻ താല്പര്യമുള്ള എട്ടാം തരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്‍തു. 2021 നവംബർ 27 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു. 2022 ജനുവരി 4 മുതൽ യൂണിറ്റംഗങ്ങൾക്ക് ഓഫ് ലൈൻ പരിശീലനം നൽകി. വിദ്യാർഥികളെ രണ്ട് ബാച്ച് ആയി തിരിച്ചിട്ടായിരുന്നു പരിശീലനം നൽകിയത്. ജനുവരി 20 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ജനുവരി 27ന് Expert class നൽകി. 28 ക്ലാസ്സുകൾ ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി. മാർച്ച് 11ന് നടന്ന ക്ലാസ്സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്‍ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി. സ്‍കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി.