ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

പ്രവേശനോൽസവം
പ്രവേശനോൽസവം
പ്രവേശനോൽസവം
പ്രവേശനോൽസവം
പ്രവേശനോൽസവം

ഈ വർഷത്തെ പ്രവേശനോൽസവം HM ശ്രീമതി ജ്യോതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എസ്.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പരിസ്ഥിതി ദിനം

june 5
june 5
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

ജുൺ 5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. HM ശ്രീമതി ജ്യോതി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പോസ്ടർ രചന, പ്രസംഗം, പരിസ്ഥിതി ഗാനാലാപനം, ചിത്രരചന മുതലായ പരിപാടികൾ അരങ്ങേറി.

ലഹരിവിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം

ജൂൺ 31 ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ലഹരി ഓരോ വീട്ടിനും സമൂഹത്തിനും ഉണ്ടാക്കുന്ന വിപത്തിനെകുറിച്ച് വിവരിച്ചുകൊണ്ട് പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ലഹരിവിരുദ്ധസന്ദേശം നൽകി. SPC പ്രതിനിധി കൃശോഭ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്താം തരം വിദ്യാർത്ഥിനി ഫാത്തിമ ഹിബ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. കൂടാതെ പോസ്റ്റർ രചന, പ്രസംഗം, ചിത്രരചന മുതലായ മത്സരങ്ങളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.

ബഷീർ ദിനം

ബഷീർ ദിനം
ബഷീർ ദിനം
ബഷീർ ദിനം
ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തിൽ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളായി മാറി അദ്ദേഹത്തിന്റെ രസകരമായ സംഭാഷണ ശകലങ്ങൾ കാണികൾക്കുമുൻപിൽ അവതരിപ്പിച്ചു. ബഷീറിനെ വരയ്ക്കൽ, പോസ്ടർ രചന, പുസ്തക പരിചയം, ക്വിസ്, ആസ്വാദന കുറിപ്പ് അവതരണം മുതലായ പരിപാടികളിൽ ധാരാളം വിദ്യാർത്ഥകൾ പങ്കെടുത്തു.

വായനാദിനം

വായനാദിനം
വായനാദിനം
വായനാദിനം

ജൂൺ 19 വായനാദിനത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ വായനാമത്സരങ്ങൾ സംഘടിപ്പിച്ചു. കൂടാതെ പോസ്റ്റർ രചന , പ്രസംഗം, വായനാദിന ക്വിസ് മത്സരം മുതലായവയും നടന്നു.


സചിത്ര പുസ്തകം ശില്പശാല

സചിത്ര പുസ്തകം ശില്പശാല
സചിത്ര പുസ്തകം ശില്പശാല
സചിത്ര പുസ്തകം ശില്പശാല
സചിത്ര പുസ്തകം ശില്പശാല

1,2 ക്ലാസുകളിലെ രക്ഷിതാക്കൾക്കായി ഒരു പഠനോപകരണ നിർമ്മാണ ശില്പശാല ജൂലൈ 14 ന് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചത് ബി.അർ.സി. റിസോഴ്സ് അധ്യാപകൻ ശ്രീ.പ്രസാദ് അവർകൾ നിർവഹിച്ചു. ധാരാളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.


സ്വാതന്ത്രദിനാഘോഷം

independance day GHS PTY
independance day GHS PTY
independance day GHS PTY
independance day GHS PTY
independance day GHS PTY
independance day GHS PTY
independance day GHS PTY
independance day GHS PTY
independance day GHS PTY

വളരെ വിപുലമായ പരിപാടികളോടെ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ പതാകയുയർത്തുകയും സ്വാതന്ത്രദിന സന്ദേശം നൽകി. PTA പ്രസിഡന്റ് ശ്രീ.കൃഷ്ണൻകുട്ടി ആശംസകൾ നേർന്നു. സ്വാതന്ത്രസമരസേനാനികളായി വേഷം ധരിച്ചെത്തിയത് വളരെ കൗതുകകരമായിരുന്നു. കൂടാതെ പ്രസംഗം, ദേശഭക്തിഗാനാലാപനം, മുതലായ പരിപാടികളും നടന്നു. വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു. കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ SSLC, LSS, USS, NMMS വിജയികളെയും ഒന്നാം തരം മുതൽ ഒൻപതാം തരം വരെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.SPC വിദ്യാർത്ഥികളുടെ പരേഡും ബാൻഡുമേളവും അരങ്ങേറി.

ചന്ദ്രയാൻ 3 വിക്ഷേപണം

CHANDRAYAN 3 GHS PTY
CHANDRAYAN 3 GHS PTY
CHANDRAYAN 3 GHS PTY

ചന്ദ്രയാൻ 3 വിക്ഷേപണം വിദ്യാർത്ഥികൾ തൽസമയം വീക്ഷിക്കുകയുണ്ടായി.


ഓണാഘോഷം

ഓണാഘോഷം 2023 GHS PATTANCHERY
ഓണാഘോഷം 2023 GHS PATTANCHERY
ഓണാഘോഷം 2023 GHS PATTANCHERY
ഓണാഘോഷം 2023 GHS PATTANCHERY

ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു. August 25 വെള്ളിയാഴ്ച സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികൾക്കായി പൂക്കളമത്സരം, വടംവലി മുതലായവയും ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ ആയിരത്തോളം വിദ്യാർത്ഥികളും നിരവധി രക്ഷിതാക്കളും പങ്കെടുത്തു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓണക്കുറ്റ് വിതരണവും നടന്നു.


സ്കുൂൾ കലോത്സവം

സ്കുൂൾ കലോത്സവം GHS PATTANCHERY 2023
സ്കുൂൾ കലോത്സവം GHS PATTANCHERY 2023
സ്കുൂൾ കലോത്സവം GHS PATTANCHERY 2023
സ്കുൂൾ കലോത്സവം GHS PATTANCHERY 2023
സ്കുൂൾ കലോത്സവം GHS PATTANCHERY 2023
സ്കുൂൾ കലോത്സവം GHS PATTANCHERY 2023
SCHOOL KALOLSAVAM GHS PATTANCHERY 2023
SCHOOL KALOLSAVAM GHS PATTANCHERY 2023
SCHOOL KALOLSAVAM GHS PATTANCHERY 2023


ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ കലോത്സവം 'സൃഷ്ടി' സെപ് റ്റംബർ 13,14 തിയ്യതികളിലായി നടന്നു. നൃത്താധ്യാപികയായ കലാമണ്ഢലം ജാൻസി സനു ഉദ്ഘാടനം നിർവ്വഹിച്ചു. LP, UP, HS വിഭാഗങ്ങളിലായി പ്രത്യേകം കലാമത്സരങ്ങളും രചനാ മത്സരങ്ങളും നടന്നു. വിജയികൾക്ക് ബഹു. HM ജ്യേതി ടീച്ചർ സമ്മാനദാനം നിർവ്വഹിച്ചു.

സ്കൂൾ കായികമേള

സ്കുൂൾ കായികമേള GHS PATTANCHERY 2023
സ്കുൂൾ കായികമേള GHS PATTANCHERY 2023
സ്കുൂൾ കായികമേള GHS PATTANCHERY 2023
സ്കുൂൾ കായികമേള GHS PATTANCHERY 2023
സ്കുൂൾ കായികമേള GHS PATTANCHERY 2023
സ്കുൂൾ കായികമേള GHS PATTANCHERY 2023
FOODBALL MATCH GHS PATTANCHERY 2023
FOODBALL MATCH GHS PATTANCHERY 2023
FOODBALL MATCH GHS PATTANCHERY 2023
SPORTS MEET DODGEBALL GHS PATTANCHERY 2023
SPORTS MEET DODGEBALL GHS PATTANCHERY 2023

ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ കായികമേള സെപ് റ്റംബർ 11,12 തിയ്യതികളിലായി നടന്നു. സ്കുളിലെ പൂർവ്വവിദ്യാർത്ഥിയും ദേശീയ കായിക താരവുമായ റിജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളെ മൂന്നു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനമായി നൽകി.

SPORTS MEET DODGEBALL GHS PATTANCHERY 2023

സ്കുൂൾ കായികമേളയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഗെയിംസ് വിഭാഗത്തിൽ ആൺകുട്ടികൾക്കായി ഫുട്ബോൾ മത്സരവും പെൺകുട്ടികൾക്കായി ഡോഡ്ജ്ബാൾ മത്സരവും നടന്നു. സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന മത്സരത്തിൽ നിരവധി ടീമുകൾ മത്സരിച്ചു.

ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള

21098 SCHOOL SCIENCE FAIR  2023
21098 SCHOOL SCIENCE FAIR  2023
21098 SCHOOL SCIENCE FAIR  2023
21098 SCHOOL SCIENCE FAIR  2023
21098 SCHOOL SCIENCE FAIR  2023
21098 SCHOOL SCIENCE FAIR  2023
21098 we fair 2023
21098 science-2023
21098 science 2023
21098-WE FAIR-2323

ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള 30-9-2023 ന് നടന്നു. LP, UP, HS വിഭാഗങ്ങളിലായി പ്രത്യേകം മത്സരങ്ങൾ നടന്നു. തത്സമയ മത്സരങ്ങളിലും മറ്റു വിഭാഗങ്ങളിലുള്ള മത്സരങ്ങളിലുമായി ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു.

മാലിന്യ മുക്തം നവകേരളം ക്യാംപയിൻ

21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ 2023
21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ സംവാദം 2023
21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ ശുചീകരണം 2023
21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ  ചിത്രരചന 2023
21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ  ചിത്രരചന 2023

മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ 5-10-2023 ന് സ്കൂളിൽ നടന്നു. നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധർ സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. ക്യാംപയിന്റെ ഭാഗമായി സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും സംവാദവും നടന്നു.

ബഹിരാകാശ വാരാഘോഷം

ബഹിരാകാശ വാരാഘോഷം GHSPTY 2023
ബഹിരാകാശ വാരാഘോഷം GHSPTY 2023
ബഹിരാകാശ വാരാഘോഷം GHSPTY 2023
ബഹിരാകാശ വാരാഘോഷം GHSPTY 2023

ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ഒക്ടോബർ 9 ന് ISRO ശാസ്ത്രജ്‍‍ഞൻ ശ്രീ സാംസൺ SPACE MISSION എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ് എടുത്തു.

കേരളപ്പിറവി ദിനാഘോഷം

ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ‍ചിത്രരചന, കേരളഗാനാലാപനം, പ്രഛന്നവേഷം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, പ്രസംഗം, സംഘഗാനം മുതലായ വിവിധ പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂളിൽ പ്രത്യേക അസ്സംബ്ലി സംഘടിപ്പിക്കുകയും മാതൃഭാഷാ പ്രതിജ്‍ഞ ചൊല്ലുകയും പ്രധാനാദ്യാപിക ജ്യോതി ടീച്ചർ കേരളപ്പിറവി ദിന സന്ദേശം നൽകുകയും ചെയ്തു.