ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/വിദ്യാരംഗം‌

16:46, 8 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19066 (സംവാദം | സംഭാവനകൾ) (' == വിദ്യാരംഗം കലാ സാഹിത്യ വേദി == 2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 5ന് ആരംഭിച്ചു. ക്ലാസ്സ്‌തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും യൂണിറ്റ് രൂപവത്ക്കരിക്കുകയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാ സാഹിത്യ വേദി

2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 5ന് ആരംഭിച്ചു. ക്ലാസ്സ്‌തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും യൂണിറ്റ് രൂപവത്ക്കരിക്കുകയും ചെയ്തു.

14/06/2023 ന് ആദ്യ യൂണിറ്റ് യോഗം ചേർന്ന് വായനമാസാചരണം വിപുലമായി നടത്താൻ തീരുമാനിച്ചു, ചുമതലകൾ വിഭജിച്ചു. 19/06/2023 ന് വായനാദിന പ്രത്യേക അസംബ്ലി പ്രധാനാധ്യാപികയുടെ  വായനാ ദിന സന്ദേശത്തോടെ  ആരംഭിച്ചു. പത്താം തരം വിദ്യാർത്ഥി സഫ വായനാ ദിന പ്രതിജ്ഞ ചൊല്ലി. പാർത്ഥിവ്.കെപി ആൽക്കെമിസ്റ്റ് എന്ന കൃതി കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് രാജൻ മാസ്റ്റർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു. സീമന്തിനിടീച്ചർ വായനാ ദിന സന്ദേശം അവതരിപ്പിച്ചു.ഡിജിറ്റൽ വായന, ഇ-വായന എന്നിവ വളർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച നടന്നു.

വായനാ ദിന ക്വിസ് മത്സരം, പോസ്റ്റർരചന, ഉപന്യാസരചന, കവിതാലാപനം, കഥാസന്ദർഭ ചിത്രീരീകരണം എന്നീ മത്സരങ്ങൾ നടത്തി.

39/06/2023 ന് സ്കൂളിലെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി 'സമൂഹ വായന' നടത്തി വായനാമാസാചരണത്തിന് പരിസമാപ്തി കുറിച്ചു.

05/07/2023 ന് ബഷീർ ദിനത്തോടനുബന്ധിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദിയ രാജീവ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ, കാരിക്കേച്ചർ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളും നടന്നു.

27/07/2023 ന് നടന്ന വാങ്മയം ഭാഷാപ്രതിഭാപരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഒൻപതാംതരം വിദ്യാർ ത്ഥികളായ ദിയ രാജീവ്, മനു മാധവ് എന്നിവരെ സ്കൂൾ തല ഭാഷാപ്രതിഭകളായി തെരഞ്ഞെടുത്തു.

01/08/2023 ന് 'കുമാരനാശാനും മലയാള കവിതയും ' എന്ന വിഷയത്തിൽ നടന്ന കുറ്റിപ്പുറം ഉപജില്ലാ തല സാഹിത്യ സെമിനാറിൽ   പത്താം തരം വിദ്യാർത്ഥി പാർത്ഥിവ്. കെ.പി പങ്കെടുത്തു.