ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ/മറ്റ്ക്ലബ്ബുകൾ
സ്കൂൾ സോഷ്യൽ സർവീസ് സ്കീം
വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങളെക്കുറിച്ചും ഭരണഘടന മൂല്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക. സാമൂഹികജീവിതം ശക്തിപ്പെടുത്തുന്ന മനോഭാവം സൃഷ്ടിക്കുക. സാമൂഹ്യപ്രതിബദ്ധത വളർത്തുക, സാമൂഹികമാനമുള്ള പ്രശ്നങ്ങളിൽ വിദ്യാർത്ഥികൾ അവരുടെതായ സമീപനങ്ങളിലൂടെ പ്രശ്നങ്ങളെ അവസ്ഥകളെ വ്യക്തികളെ അഭിമുഖീകരിക്കാൻ ശ്രമിക്കുകയും , സമൂഹവും വിദ്യാലയം തമ്മിലുള്ള പാരസ്പര്യത്തെ ഊട്ടിയുറപ്പിക്കാനും അതിന്റെ ഗുണഫലങ്ങളെ സുസ്ഥിരമായ സാമൂഹിക നിർമ്മിതിക്ക് ഉപയോഗപ്പെടുത്താനുമുള്ള ഒരു ചുവടുവെപ്പാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം.
ഉദ്ദേശലക്ഷ്യങ്ങൾ
- വിദ്യാർത്ഥികളിൽ സാമൂഹിക സേവനങ്ങളെ കുറിച്ചുള്ള പ്രായോഗിക ജ്ഞാനം രൂപപ്പെടുത്തുക
- വിദ്യാർത്ഥികളിൽ ദേശസ്നേഹം, പൗരബോധം എന്നിവ വളർത്തുക
- മൂല്യബോധം, സഹഭാവം, നേതൃഗുണം തുടങ്ങിയവ വളർത്തുക
- ക്ലാസ് മുറികളിൽ രൂപീകരിക്കപ്പെടുന്ന അറിവിനെ സാമൂഹിക വിപുലീകരണത്തിലൂടെ സമഗ്രമാക്കുക
- സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് അനുയോജ്യമായി പ്രവർത്തിക്കാനുള്ള കഴിവ് വളർത്തുക
- സാമൂഹ്യ ജീവിതത്തെ കുറിച്ചുള്ള -തൊഴിലിടങ്ങൾ, ജീവിതരീതി, ചരിത്രം സംസ്കാരം - അവബോധം രൂപപ്പെടുത്തുക
സ്കൂൾ സോഷ്യൽ സർവീസ് സ്കീം നടത്തിയ പ്രധാന പ്രവർത്തനങ്ങൾ
- സ്കൂളിലെ പച്ചക്കറിത്തോട്ട നിർമ്മാണം
- പോലീസ് സ്റ്റേഷൻ സന്ദർശനം
- വിവിധ ബോധവൽക്കരണ ക്ലാസുകൾ
- ലഹരി വിരുദ്ധ കൂട്ടായ്മ
- വ്യക്തി ശുചിത്വം സാമൂഹിക ആരോഗ്യം വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്