ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/സ്കൗട്ട്&ഗൈഡ്സ്

14:05, 8 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44032 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രമാണം:Scout&guid.pdf

പ്രമാണം:44032 scout&guide
             കേരള  സ്റ്റേ‍റ്റ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബാലരാമപുരം ലോക്കൽ അസോസിയേഷൻെറ നേതൃത്വത്തിൽ പരിചിന്തന ദിനം സൈക്കിൾ റാലി ആയി നെല്ലിമൂട് സെന്ററ് ക്രിസ്റ്റോസം സ്കൂളിൽ നിന്നുംആരംഭിച്ച് ന്യൂ ഹയർ സൈക്കൻററി സ്കൂളിൽ സമാപിച്ചു തുടർന്ന് നടന്ന സമ്മേളനത്തിൽ പി .റ്റി.എപ്രസിഡൻറ് ശ്രീമതി സുനിതയുടെ അദ്ധ്യക്ഷതയിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എം.വി മൻമോഹൻ ഉത്ഘാടനകർമ്മം നിർവ്വഹിച്ചു.ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ. എസ് . കെ അനിൽകുമാർ (പ്രിൻസിപ്പൽ),ശ്രീമതി.അജിതാറാണി (ഹെഡ് മിസ്ട്രസ്),ശ്രീ.ബിജു(DOC),ശ്രീ.ശ്രീരാജ് എം.എസ്(അസിസ്ററ൯റ് ജില്ലാ സെക്രട്ടറി കേരള സംസ്ഥാന ഭാരത് സ്കൗട്ട്സ്&ഗൈഡ്സ് നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ല),ഡോ.എസ്.മിനി (സ്കൗട്ട് മാസ്ററർ),ശ്രീ.ഗ്രേസി൯ ഗിൽബർട്ട് (സ്കൗട്ട് മാസ്ററർ),ശ്രീമതി.പി.വി.അനു (ഗൈഡ് ക്യാപ്റ്റൻ), ശ്രീമതി.പി.ഹേമ (ഗൈഡ് ക്യാപ്റ്റൻ),എന്നിവരും പങ്കെടുത്തു.
            നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ബാലരാമപുരം ലോക്കൽ അസോസിയേഷൻെറ നേതൃത്വത്തിൽ നമ്മുടെ സ്‍കൂളിൽ ഒരു സ്‍കൗട്ട് യൂണിറ്റും, ഒരു ഗൈഡ് യൂണിറ്റും പ്രവർത്തിച്ചു വരുന്നു.  സ്‍കൗട്ട് യൂണിറ്റുിൽ മുപ്പത്തിരണ്ട് കുട്ടികളും ഗൈഡ് യൂണിറ്റുിൽ മുപ്പതു കുട്ടികളും അംഗങ്ങൾ ആയിട്ടുണ്ട്.  പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, തൃതീയ സോപാൻ, രാജ്യപുരസ്കാർ, രാഷ്‍ട്രപതി സ്‍കൗട്ട് ഗൈഡ്  ഈ ക്രമത്തിൽ ആണ് കുട്ടികൾ ടെൿസ്റ്റിനുവേണ്ടി തയ്യാറാകുന്നത്.  കഴിഞ്ഞ വർഷം എട്ട് സ്‍കൗട്ടുകളും, ഒൻപത് ഗൈഡുകളും രാജ്യപുരസ്‍കാർ അവാർഡിന് അർഹരായി.  ഈ കുട്ടികൾ അടുത്ത ടെൿസ്‍റ്റിനു വേണ്ടി തയ്യാറെടുക്കുന്നു.  കൂടാതെ പരിസര ശുചീകരണം, ക്യാമ്പുകൾ, ഹൈക്കുകൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നു.  വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസമാണ് ഇത് ലക്ഷ്യമിടുന്നത്.  സ്‍കൗട്ട് യൂണിറ്റിന് ശ്രീ. ഗ്രേസിൻ സി ഗിൽബർട്ട്, ഗൈഡ് വിഭാഗത്തിന് ശ്രീമതി. അനു പി വി എന്നിവർ നേതൃത്വം നൽകുന്നു.