ഫിലിം ക്ലബ് 2023

ഒമ്പത് ,പത്ത് ക്ലാസുകളിലെ നാൽപത് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഫിലിം ക്ലബ് രൂപീകരിച്ചു.ചിത്രകലാധ്യാപകനായ പ്രജീഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഫിലിം ക്ലബ് രൂപീകരിക്കപ്പെട്ടത്.ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ മൂന്നിന് നടക്കുന്നതാണ്.

ഫിലിം ക്ലബ് ഉദ്ഘാടനം

ഫിലിം ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ മൂന്നാം തീയതി രാവിലെ പതിനൊന്നര മണിയ്ക് ഐടി ലാബിൽ വെച്ച് പ്രധാന അധ്യാപിക എസ് ആർ ശ്രീദേവി ക്ലാപ്പടിച്ച് നിർവഹിക്കുകയുണ്ടായി.പഴയ സിനിമകളെ അപേക്ഷിച്ച് പുതിയ സിനിമകൾക്ക് വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.ക്ലബ് കൺവീനർ അമീൻ സുബൈർ ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.മുൻ മലയാളം അധ്യാപികയും എസ്ഡിപിവൈ ഗേൾസ് സ്കൂൾ പ്രിൻസിപ്പലുമായിരുന്ന സി കെ രാജം ആശംസകളർപ്പിച്ചു.ചാർലി ചാപ്ലിൻ സംവിധാനം ചെയ്ത് അഭിനയിച്ച മോഡേൺ ടൈംസ് എന്ന ചിത്രത്തെ അടിസ്ഥാനമാക്കി ഖാലിദ് മുഹസിൻ അവതരിപ്പിച്ച പുനരവലോകന വീഡിയോ കാണിച്ചുകൊണ്ടാണ് പ്രദർശനം ആരംഭിച്ചത്.ഒരു ചിത്രം കണ്ടതിന് ശേഷം അതിന്റെ ആസ്വാദനക്കുറിപ്പ് എങ്ങനെ തയ്യാറാക്കാം എന്നതിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്.ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ എന്നചിത്രമാണ് ആദ്യം പ്രദർശിപ്പിക്കപ്പെട്ടത്.ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തുന്ന തുടർ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് പ്രത്യേക നിർദ്ദേശവും നൽകുകയുണ്ടായി.