ഗവ. മോഡൽ.യു.പി.എസ്. പിറവന്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 29 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40442wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവന്തൂർ എന്ന പ്രകൃതി മനോഹരമായ മലയോരഗ്രാമത്തിലെ ആദ്യകാലവിദ്യാലയം.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശ്രീനാരായണഗുരുദേവൻ പിറവന്തൂരിൽ സന്ദർശനം നടത്തിയതാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഭവത്തിനു കാരണമായത്.1904ൽ കളത്താരടി കുടുംബാംഗമായ ശ്രീ. പത്മൻാഭൻ ചാന്നാർ കളത്താരടി ജംഗ്ഷനിൽ ഓലപ്പുരയിൽ ആരംഭിച്ച്,1914ൽ ഇന്നത്തെ സ്ഥലത്ത് ഔപചാരികമായി ലോവർപ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നതാണ് വിദ്യാലയം. 1961ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പുനലൂർ വിദ്യാഭ്യാസഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർപ്രൈമറി വിദ്യാലയമാണിത്.