മാതാ എച്ച് എസ് മണ്ണംപേട്ട/REPORT 2015-16

11:26, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('1243 കുട്ടികളും 50 അധ്യാപകരും, 5 അനധ്യാപകരോടും കൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1243 കുട്ടികളും 50 അധ്യാപകരും, 5 അനധ്യാപകരോടും കൂടെ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2015-16 അധ്യായനവര്‍ഷത്തിന് വര്‍ണ്ണാഭമായ തുടക്കം കുറിച്ചുക്കൊണ്ട് കുരുന്ന്മക്കളുടെ പ്രവേശനോത്സവം വിപുലമായ തോതില്‍ ആഘോഷിച്ചു. കുട്ടികള്‍ക്ക് അധ്യാപക കൂട്ടായിമയില്‍ സൗജന്യമായി പഠനോപകരണകിറ്റുകള്‍ വിതരണം ചെയ്തു. വായനാദിനം, സ്വാതന്ത്രദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങള്‍ തുടങ്ങി ചരിത്രപ്രധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. 2014-2015 അധ്യായനവര്‍ഷത്തില്‍ SSLC പരിക്ഷയെഴുതിയ 238 വിദ്യാര്‍ത്ഥികളില്‍ 238 പേരും ഉപരിപഠനത്തിന് അര്‍ഹരായി. അമൃത രമേഷ്, ക്രിസ്റ്റീന റാഫേല്‍, ഡെല്‍മ സി. ഡി, അശ്വതി എസ്, അശ്വതി ടി.ആര്‍, വിഷ്ണു കെ, ശ്രീലക്ഷമി സുരേഷ്, ജില്‍ന ജോണ്‍ എന്നീ 8 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും A+ നേടി. 4 വിദ്യാര്‍ത്ഥികള്‍ക്ക് 9 വിഷയത്തിന് A+ ലഭിച്ചു. 43 വിദ്യാര്‍ത്ഥികള്‍ക്ക് 80 പോയിന്റും അതിനു മുകളിലും ലഭിച്ചു .തൃശ്ശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയില്‍ നിന്ന് 15 വര്‍ഷം 100% സര്‍ട്ടിഫിക്കറ്റിനര്‍ഹരായ അധ്യാപകര്‍ക്ക് നല്‍കിവരുന്ന സമ്മാനം ഈ സ്ക്കൂളിലെ അധ്യാപികയായ സരിത തോമസിന് ലഭിച്ചു. കൂടാതെ ഈ കഴിഞ്ഞ SSLC പരീക്ഷയില്‍ 100% വിജയം നേടിയ അധ്യാപകര്‍ക്ക് ഉള്ള പാരിതോഷികങ്ങള്‍ റെയ്സല്‍ പോള്‍, ഫ്രാന്‍സിസി തോമസ് പി, പ്രിന്‍സി എ.ജെ, സീമ ജോണ്‍, ഷേര്‍ളി ഇ.കെ, ജീന ജോസ് എന്നിവര്‍ ഏറ്റു വാങ്ങി. അതിരൂപത തലത്തില്‍ ഇംഗ്ലീഷ് വിഷയത്തിന് ഏറ്റവും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കിയതിന് ഈ സ്ക്കൂളിലെ പ്രിന്‍സി എ.ജെ സമ്മാനിതയായി. തുടര്‍ച്ചയായി 16 വര്‍ഷം KCSL സംഘടനയുടെ ആനിമേറ്റര്‍ ആയി പ്രവര്‍ത്തിച്ചതിന് ശ്രീമതി. മോളി കെ. ഒ അവാര്‍ഡിന് അര്‍ഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. 2015 ജൂലൈ 10ന് നടത്തിയ പി.ടി.എ ജനറല്‍ ബോഡിയില്‍ കഴിഞ്ഞ SSLCയില്‍ Full A+ നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വര്‍ണ്ണ പതക്കം നല്‍കി പി.ടി.എ ആദരിച്ചു. ഈ അധ്യയനവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍‌ക്ക് നേതൃത്വം നല്‍കുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തുക്കാരനെ പ്രസിഡന്റായും വിജി സാബുവിന് MPTA പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തില്‍ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ സ്ക്കൂള്‍ ലീഡറായി ഗ്രേയിസ് റാഫേലിനെയും ചെയര്‍പേര്‍സണായി യദുകൃഷ്ണ കെ. വിയേയും തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഓണാഘോഷം ഏറ്റവും കേമമായി തന്നെ സ്ക്കളില്‍ നടത്തി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പി.ടി.എ യുടെ നോതൃത്വത്തില്‍ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് സ്ക്കൂളിലെ പുതിയ അടുക്കളയുടെ ഉദ്ഘാടനകര്‍മ്മം സ്ക്കൂള്‍ മാനേജര്‍ റവ. ഫാ. ജോളി ചിറമ്മല്‍ നിര്‍വ്വഹിച്ചു. ഏറ്റവും സൗകര്യപ്രദമായരീതിയില്‍ നല്ലൊരു അടുക്കള ഒരുക്കിത്തന്ന മാനേജ്മെന്റിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. കുട്ടികളിലെ സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ്തലത്തില്‍ നിറച്ചാര്‍ത്ത്-2015 എന്ന പേരില്‍ കലാമേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടേയും കുട്ടികളുടേയും സഹകരണത്തോടെ ' നിറച്ചാര്‍ത്ത് ' വിജയിപ്പിക്കുവാന്‍ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി സ്ക്കൂള്‍തല കലാകായികമേള ഏറ്റവും മനോഹരമാക്കാന്‍ സാധിച്ചു. ചേര്‍പ്പ് ഉപജില്ല കലാകായികമത്സരങ്ങളില്‍ നമ്മുടെ സ്ക്കൂള്‍ മുന്‍നിരയില്‍ തന്നെയാണ്. ജനറല്‍ വിഭാഗത്തില്‍ നന്ദന പി നായര്‍ (കവിതാരചന മലയാളം) , ആരതി ടി.വി (ഉറുദു ക്വിസ്), അരുണ്‍ അരവിന്ദ് (ശാസ്ത്രിയ സംഗീതം, ലളിതഗാനം), ദേവിക ദേവന്‍ (ഇംഗ്ലീഷ് പദ്യം ചൊല്ലല്‍), ദേശഭക്തിഗാനം, തിരുവാതികളി, ചെണ്ടമേളം എന്നിവ ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്കൃതോത്സവത്തില്‍ നന്ദന പി നായര്‍ (പ്രഭാഷണം, ഉപന്യാസരചന), കൃഷ്ണ ശങ്കര്‍ (പദ്യോച്ചാരണം), അര്‍ച്ചന വി.കെ (കവിതാരചന), സൂരജ് ബാബു (പാഠകം), അഭയ് കൃഷ്ണ (അഷ്ട്പതി), സനോജ് ടി.എം (ഗാനാലാപനം), നാടകം എച്ച്. എസ് എന്നിവ ഒന്നാംസ്ഥാനം നേടി ജില്ലതലമത്സരത്തിന് അര്‍ഹത നേടി. കായികരംഗത്തും നമ്മുടെ വിദ്യാര്‍ത്ഥകള്‍ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഉപജില്ല കായികമത്സരത്തില്‍ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിന്‍ എന്നീ ഇനങ്ങളില്‍ ശിവപ്രസാദ് കെ, എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് Individual champion ship കരസ്ഥമാക്കി. വോളിബോള്‍‌ ജൂനിയര്‍ വിഭാഗത്തില്‍ റവന്യു , സോണല്‍, സ്റ്റേറ്റ് തലങ്ങളില്‍ ടീം മാത രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. 2015-16 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ Red Lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടരുകയാണ്. സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയില്‍ തന്നെ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും നമുക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും 6 കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വര്‍ഷകങ്ങള്‍ക്കകം തന്നെ നമ്മുടെ വിദ്യാലയത്തിലെ മുഴുവന്‍ ക്ലാസ്സ് മുറികളും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാക്കണം എന്നതാണ് പി.ടി.എ യുടേയും സ്റ്റാഫിന്റെയും മാനേജ്മെന്റിന്റേയും ആഗ്രഹം. വിദ്യാലയങ്ങളില്‍ സാങ്കേതികരംഗത്തെ വിപ്ലവത്തിന് അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന പുതുക്കാട് എം.എല്‍.എ പ്രൊഫ. സി. രവീന്ദ്രനാഥിനോടുള്ള അകമഴിഞ്ഞ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. തുടര്‍ന്നും എല്ലാവിധ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് ഈ വിദ്യാലയത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും സ്പീക്കര്‍ സംവിധാനം ഒരുക്കിക്കൊണ്ട് സൗണ്ട് സിസ്റ്റം ഏറ്റവും നല്ല രീതിയിലാക്കാന്‍ ഈ വര്‍ഷം നമുക്ക് കഴിഞ്ഞു എന്നതാണ്. വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന നല്ല ലക്ഷ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷന്‍ നല്ല രീതിയില്‍ തന്നെ തുടര്‍ന്ന് വരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും വിനിയോഗിച്ചുവരുന്നു. KCSL സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നടത്തി. കൂടാതെ സമീപത്തുള്ള Old Age HOME സന്ദര്‍ശിച്ച് ക്രിസ്മസ് ആഘോഷം അവര്‍ക്കൊപ്പം ചെലവഴിച്ചത് കുട്ടികളില്‍ വേറിട്ട അനുഭവം ഉളവാക്കി. പാഠ്യപദ്ധതിക്കുപുറമെ കുട്ടികളുടെ കായികാരോഗ്യവും മുന്നില്‍ കണ്ടുക്കൊണ്ട് ഈ വര്‍ഷം മുതല്‍ കരട്ടേ പരിശീലനം നമ്മുടെ വിദ്യാലയത്തില്‍ നല്കിവരുന്നുണ്ട്. TISKA [Traditional International Shortokan Karatae Association] യുടെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരത്തില്‍ Open വനിത Category യില്‍ Kumita ഇനത്തില്‍ പവന വി.എസ് Champion Ship നേടി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. അളഗപ്പനഗര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം നടത്തി. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്കൂളിലെ 50 കുട്ടികള്‍ക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. 'ഓറ'യുടെ നേതൃത്വത്തില്‍ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക് ചൊവ്വാഴ്ച്ചകള്‍തോറും എവയര്‍നെസ്സ് ക്ലാസ്സുകളും കൗണ്‍സിലിങ്ങും കൊടുത്ത് ക്യാമ്പില്‍ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ Silver Stars ആക്കി മാറ്റിയെടുക്കാന്‍ നമുക്ക് കഴിഞ്ഞു. ഈ വര്‍ഷം നമ്മുടെ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന അനീഷ് ഷാജു, നമ്മില്‍ നിന്നും ഈ ലോകത്തില്‍ നിന്നും തന്നെ വിട പറഞ്ഞു. അനീഷിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.