എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/വിദ്യാരംഗം/2023-24
2022-23 വരെ | 2023-24 | 2024-25 |
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 11ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നാടക സംവിധായകനും തിരക്കഥാകൃത്തും കലാകാരനുമായ ശ്രീ റോയി പീറ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റിന അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം സ്കൂൾ കോ ഓർഡിനേറ്റർ ശ്രീ വിൽസൻ കെ.ജി. സ്വാഗതവും കുമാരി എയ്ഞ്ചലിൻ മരിയ സിജോ കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുമാരി എൽക്കന സിബിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും രംഗാവിഷ്കാരവും മികച്ച നിലവാരം പുലർത്തി. കുടുംബ വഴക്കുകൾ കുഞ്ഞുങ്ങളെ എപ്രകാരമാണ് ബാധിക്കുന്നത് എന്ന് കുമാരി ആൻ സാറ ജസ്റ്റിൻ മോണോ ആക്ടിലൂടെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. കുമാരി ശ്രീനന്ദ പി.നായർ കവിത അവതരിപ്പിച്ചു.
വായന ദിനാചരണം ഉദ്ഘാടനം.
ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ അമരക്കാരൻ ആയിരുന്ന പി എൻ പണിക്കരുടെ സ്മരണാർത്ഥമാണ് വായനാദിനം ആചരിക്കുന്നത്.വായന ഒരു അനുഭവമാണ് അനുഭൂതിയാണ്.കണ്ണും കാതും തുറന്നു വച്ചാൽ ഈ പ്രപഞ്ചത്തിൽ നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം.പ്രകൃതി തന്നെ ഒരു തുറന്ന പാഠപുസ്തകമാണ്.വായിക്കാനുള്ള ക്ഷമയും ക്ഷമതയും ആണ് ഓരോ വിദ്യാർത്ഥിക്കും വേണ്ടത്.ഗുരുക്കന്മാരെ പോലെ തന്നെ അറിവ് പകർന്നു നൽകുന്ന നിധിശേഖരങ്ങളാണ് ഗ്രന്ഥങ്ങൾ .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ഉദ്ഘാടനംശ്രീ സത്യൻ കോനാട്ട് നിർവഹിച്ചു.കോനാട്ട് പബ്ലിക്കേഷന്റെ സ്ഥാപകനും ഭാരത് സേവക് സമാജ് നൽകിയ അവാർഡ് ജേതാവും.അക്ഷരങ്ങളുടെ വഴിയെ അച്ചായൻ നാടകകൃത്ത് നടൻ കലാസാഹിത്യ സാംസ്കാരിക രംഗത്ത് തിളങ്ങുന്ന പ്രതിഭ പ്രസാദകൻ എന്ന നിലയിൽ ചെറുതും വലുതുമായ നിരവധി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ഒത്തിരിയേറെ പുരസ്കാരങ്ങളും ബഹുമതികളും സ്വന്തമാക്കിയിട്ടുള്ളശ്രീ സത്യം കോനാട്ട് ,കുട്ടികൾക്ക് വിവിധ തരത്തിലുള്ള പുസ്തകങ്ങൾ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.അതിൽ നോവലും കഥയും കവിതയും നിരൂപണവും എല്ലാം അടങ്ങുന്നതായിരുന്നു പുസ്തകങ്ങൾ.വായനാദിനമായ ഇന്നേദിവസം വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന പ്രസംഗിച്ചു.കുട്ടികളുടെ പ്രതിനിധി ആയി നവോമി പ്രവീൺ കവിതാലാപനം നടത്തി.തുടർന്ന് ഇന്നേദിവസം കുട്ടികൾക്ക് എല്ലാവർക്കും ചെയ്യുന്നതിനായി രണ്ടു പ്രവർത്തനങ്ങൾ കൊടുത്തു വിടുകയുണ്ടായി.കുട്ടികൾ വായിച്ച പുസ്തകത്തിൻറെ കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും.കുട്ടികളുടെ രക്ഷിതാക്കൾ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും ഇന്നതിനും ആവശ്യപ്പെട്ടു.ഏറ്റവും നന്നായി കുറുപ്പ് തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം കൊടുത്തു.