സ്കൂൾ ശുചിത്വം,പരിസ്ഥിതി സംരക്ഷണം,ഹരിതവൽക്കരണം,ദിനാചരണപ്രവർത്തനങ്ങൾ എന്നിയ്ക്ക് നേതൃത്വം നൽകുന്നു.സ്കൂൾ കാമ്പസിലും പരിസരത്തും നിരവധി മരങ്ങൾ നട്ട് പരിപാലിക്കുന്നു.പൂന്തോട്ടം പച്ചക്കറിത്തോട്ടം ഇവ സംരക്ഷിക്കുന്നു.ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ (27/10/2021) ബുധനായഴ്ച സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം നിർമ്മിച്ചു.

2022-23

  • പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു ഇക്കോ/ ശാസ്ത്രക്ലബ്ബി ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ഇക്കോ/ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പപ്പായ തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു(5.6.2022)
  • ഹരിത സേന ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഹരിത സേന അംഗങ്ങളും കമ്മിറ്റി അംഗങ്ങളുംചേർന്ന് പച്ചക്കറി നടുന്നതിനുവേണ്ടി നിലം ഒരുക്കി. കോവയ്ക്ക ,വെണ്ട, എന്നിവയുടെ ചെടികൾ നട്ടു .(10.8.22)
  • ഹരിത സേന ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഹരിത സേന അംഗങ്ങളും കമ്മിറ്റി അംഗങ്ങളുംചേർന്ന് അടുക്കള  തോട്ടത്തിൽ കാപ്പ തണ്ടു നട്ടുപിടിപ്പിച്ചു.(22.8.2022)
  • CPCRI യിൽ നിന്നും ലഭിച്ച  തെങ്ങിൻ തൈകൾ ഹരിത സേനയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തു നട്ടു .(6.9.2022)

2023-24

പരിസ്ഥിതി ദിനം(5.6.2023)

പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്കും മനുഷ്യജീവനും കടുത്ത ഭീഷണിയായി മാറുന്ന ഈ കാലത്ത് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഈ വർഷത്തെ പരിസ്ഥിതി ദിനം പ്രാധാന്യം നൽകുന്നു.തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം കുട്ടികളുടെ പ്രത്യേക അസംബ്ലിയോടെ ആരംഭിച്ചു.കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞയെടുത്തു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം എന്ന വിഷയത്തിൽ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് അവബോധം നൽകി. പോസ്റ്റർ രചന,ക്വിസ് മത്സരം,വൃക്ഷത്തൈ നടീൽ എന്നിവയും നടന്നു, സ്കൂൾ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.ക്വിസ് മത്സരത്തിൽ എൽ. പി വിഭാഗത്തിൽ അതുൽ ദേവ് യുപി വിഭാഗത്തിൽ ദേവാഞ്ജന ,എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അടുക്കളത്തോട്ടനിർമ്മാണത്തിന് തുടക്കം കുറിച്ചു(19.7.2023)

 

പരിസ്ഥിതി ക്ലബ്ബിന്റെയും ഉച്ചഭക്ഷണ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 19-7-2023 അടുക്കള തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു. കൃഷിഭവനിൽ നിന്നും ലഭിച്ച വഴുതന, തക്കാളി, പച്ചമുളക് റതുടങ്ങിയവയുടെ 300ഓളം തൈകളാണ് നട്ടത്.P. T. A പ്രസിഡണ്ട് ശ്രീ പി സി നിസാർ പരിപാടി ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ലോക കണ്ടൽ ദിനം(26.7.2023)

കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായ ജൂലൈ 26ന് 3 മണിക്ക് ജി യു പി എസ് തെക്കിൽ പറമ്പയിലെ ഇക്കോക്ലബ്ബിലെ കുട്ടികൾക്കായി ബോധവത്കരണ ക്ലാസും വീഡിയോ പ്രദർശനവും നടത്തി. ഇക്കോ ക്ലബ്‌ കൺവീനറായ ശ്രുതി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീവത്സൻ സർ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ റഹ്മാൻ സർ ബോധവത്കരണ ക്ലാസ്സ്‌ കൈകാര്യം ചെയ്യ്തു. ശ്രീന ടീച്ചർ നന്ദി പറഞ്ഞു

കർഷക ദിനം-ഹരിത കർമ്മ സേനയെ ആദരിച്ചു(17.8.2023)

സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിലും മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന് ഹരിത സേനാംഗങ്ങളെ ആദരിച്ചു .സ്കൂൾ സ്ഥിതി ചെയ്യുന്ന ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ബീന രവി മഹാലക്ഷ്മിപുരം, സുനിതാ വിജയൻ ബിട്ടിക്കൽ എന്നിവരെയാണ് ആദരിച്ചത്. ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊയ്‌നാച്ചി അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ  ഐ ശ്രീവത്സൻ മദർ പി. ടി. എ പ്രസിഡന്റ് വന്ദന വിജയൻ സീഡ് കോഡിനേറ്റർ വി അബ്ദുൾ റഹിമാൻ, സ്കൂൾ ലീഡർ ജ്ഞാനേശ്വർ എന്നിവർ സംസാരിച്ചു.കുട്ടികൾക്ക് പായവിതരണം നടത്തി