2023--2024 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 15 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ) ('2023 --2024 അധ്യയന വർഷത്തെ വരവേറ്റു കൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ രാവിലെ 10 ന് ആരംഭിച്ചു.പ്രവേശനോത്സവത്തെ വരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2023 --2024 അധ്യയന വർഷത്തെ വരവേറ്റു കൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ രാവിലെ 10 ന് ആരംഭിച്ചു.പ്രവേശനോത്സവത്തെ വരവേൽക്കാൻ സ്കൂളും ക്ലാസ്സ്‌ മുറികളും അണിഞ്ഞൊരുങ്ങിയിരുന്നു. പുത്തൻ ഉണർവോടും പുതിയ പ്രതീക്ഷകളോടും കടന്നു വന്ന കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സ്വീകരിക്കാൻ അധ്യാപകരും അനധ്യാപകരും വളരെ നേരത്തെ തന്നെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. സ്കൂൾ പരിസരം വിവിധ വർണങ്ങളിലുള്ള കടലാസുകൾ, പൂക്കൾ, ബലൂണുകൾ എന്നിവ കൊണ്ട് അലംകൃതമായിരുന്നു.

            സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിൽ തത്സമയ സംപ്രേഷണം കഴിഞ്ഞയുടൻ സ്കൂളിന്റെ പ്രവേശനോത്സവ പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ജിഗിൻ കുമാർ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജയജ്യോതി ടീച്ചർ വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗം ശ്രീമതി. മഞ്ചുസ്മിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. S S L C യ്ക്ക് ഉന്നതവിജയം നേടിയവരെ അനുമോദിച്ച് കൊണ്ട് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയംഗം ശ്രീമതി വിനിതകുമാരി സംസാരിച്ചു. അവർക്ക് ട്രോഫി നൽകി ആദരിക്കുകയും ചെയ്തു. നവാഗതരെ ആശംസിച്ചു കൊണ്ട് ഇവാഞ്ജലിസ്റ്റ് ശ്രീ അനീഷ്, വാർഡ് മെമ്പർ എന്നിവർ സംസാരിച്ചു.

സ്റ്റാഫ്‌ സെക്രട്ടറി ശ്രീ വിനയദിനേഷ് സാറിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വിഭവ സമൃദ്ധമായ സദ്യ നൽകുകയും ചെയ്തു. തുടർന്ന് ക്ലാസ്സിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളുമായി ക്ലാസ്സ്‌ അധ്യാപകർ വിശേഷങ്ങൾ പങ്കു വച്ചു.

"https://schoolwiki.in/index.php?title=2023--2024_പ്രവർത്തനങ്ങൾ&oldid=1937416" എന്ന താളിൽനിന്ന് ശേഖരിച്ചത്