സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 6 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ) (' '''പ്രവേശനോത്സവം''' ജൂൺ ഒന്നിന് 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വത്തിൽ നവാഗതരെ ബാഡ്ജും ബലൂണുകളും മധുരവും നൽകി സ്വീകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവേശനോത്സവം ജൂൺ ഒന്നിന് 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വത്തിൽ നവാഗതരെ ബാഡ്ജും ബലൂണുകളും മധുരവും നൽകി സ്വീകരിച്ചു. ഈശ്വരപ്രാർത്ഥനയോടുകൂടി  യോഗം ആരംഭിച്ചു. വർണ്ണോജ്വലമായ  സ്വാഗതനൃത്തം ഏറെ ആകർഷകമായിരുന്നു. ബഹുമാനപ്പെട്ട   ഹെഡ്മിസ്ട്രസ് ശ്രീമതി. ലിറ്റിൽ എം.പി നവാഗതർക്കും കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. പി. റ്റി. എ പ്രസിഡൻറ് ശ്രീ. ജോണി അധ്യക്ഷ പ്രസംഗം നടത്തി. പാറശാല രൂപത എം.എസ്.സി സ്‌കൂൾസ്  കറസ്പോൺഡന്റ് റവ. മോൺ. ജോസ് കോണത്തുവിള പ്രവേശനോത്സവത്തിന്റെ വിജ്ഞാനദീപം തെളിയിച്ച ഉദ്ഘാടനകർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിനിയും റേഡിയോ അവതാരകയുമായ ശ്രീമതി  ആർ. ജെ അഞ്ജലി മുഖ്യപ്രഭാഷണത്തിലൂടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കുകയും വിവിധ മേഖലകളിൽ വിജയം കൈവരിക്കാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു. പി. റ്റി. എ അംഗമായ ശ്രീ. ശ്രീകുമാർ നവാഗതർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട്  സംസാരിച്ചു. ശ്രീ. ജോണി 5B യിലെ  കാർത്തിക്കിന്  പുസ്തകങ്ങൾ നൽകി  അഞ്ജലി ആർ 5E യിലെ ആതിര ബി. വി യ്ക്കു  യൂണിഫോം നൽകി. ശ്രീമതി ലിറ്റിൽ ടീച്ചർ റേഡിയോ അവതാരകയായ ആർ. ജെ അഞ്‌ജലിയ്ക്കു സ്നേഹപകാരം നൽകി പി. റ്റി. എ വൈസ് പ്രസിഡന്റ്‌ ശ്രീ. രാജീവിന്റെ കൃതഞ്ജതയോട് കൂടി യോഗം അവസാനിച്ചു.