കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2023-24
2022-23 വരെ | 2023-24 | 2024-25 |
സ്കൗട്ട് വാർത്തകൾ
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ അധ്യയനവർഷത്തിൽ രാജേഷ് മാഷിന്റെ നേതൃത്വത്തിൽ പുതിയ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു .സംസ്ഥാന സ്കൗട്ട് ട്രെയിനിങ് സെന്റർ ആയ പാലോടിൽ നിന്നുമാണ് മാഷ് സ്കൗട്ട് മാസ്റ്റർ ബേസിക് ,അഡ്വാൻസ് കോഴ്സുകൾ കഴിഞ്ഞത് .
സ്കൗട്ട് യൂണിറ്റ് പ്രസിഡന്റ് ഹെഡ്മിസ്ട്രസ് ലത ടീച്ചർ ,അരുൺ മാഷ് ,ജയചന്ദ്രൻ മാഷ് എന്നിവരുടെ സഹകരണത്തോടു കൂടിയാണ് മുപ്പത്തിരണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ യൂണിറ്റ് ആരംഭിച്ചത് .
ഫിസിക്കൽ ടെസ്റ്റിലൂടെ വിദ്യാർത്ഥികളെ സെലക്ട് ചെയ്തു
പുതിയ സ്കൗട്ട് യൂണിറ്റി ലേക്കുള്ള റിക്രൂട്ട്സിനെ ഫിസിക്കൽ ടെസ്റ്റിലൂടെ സെലക്ട് ചെയ്തു .അൻപതോളം വിദ്യാത്ഥികൾ പങ്കെടുത്തു .മുപ്പത്തിരണ്ടുപേരേ സെലക്ട് ചെയ്തു
ട്രൂപ്പ്മീറ്റിങ് 27-06-2023
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.ഭാരത് സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം സ്‌കൗട്പ്രസ്ഥാനം ,നിയമങ്ങൾ ,അച്ചടക്കം എന്നീകാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ട്രൂപ്പ്മീറ്റിങ് .യൂണിറ്റ് പ്രസിഡന്റ് ലതടീച്ചർ ,സ്കൗട്ട് മാസ്റ്റർ രാജേഷ് ,നിഷടീച്ചർ ,അരുൺ ,ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി .
സ്കൗട്ട് വിദ്യർത്ഥികളുടെ രക്ഷാകർത്തൃയോഗം 07-07-2023
സ്കൗട്ട് വിദ്യാർത്ഥികളുടെ രക്ഷാകർത്തൃയോഗം നടന്നു .അരുൺമാഷ് സ്വാഗതവും സ്കൗട്ട് യൂണിറ്റ് പ്രസിഡന്റ് പ്രധാനഅദ്ധ്യാപിക ലതടീച്ചർ അധ്യക്ഷ ഭാഷണവും സ്കൗട്ട് മാസ്റ്റർ രാജേഷ് സ്‌കൗട്ടിങ്ങിനെ കുറിച്ചും സംസാരിച്ചു .ജയചന്ദ്രകുമാർ ആശംസകളും സീനിയർ അദ്ധ്യാപിക നിഷ ടീച്ചർ നന്ദിയും പറഞ്ഞു .
ട്രൂപ്പ്മീറ്റിങ് 08-07-2023
പട്രോൾ വിഭജനവും .ലയൺ ,ടൈഗർ ,എലിഫന്റ് ,പീകോക്ക് എന്നീ നാലുപട്രോളുകൾ രൂപീകരിച്ചു .ഡ്രിൽ :മാർച്ച് പാസ്ററ് പരിശീലനം
ട്രൂപ്പ്മീറ്റിങ് 12-07-2023
വിഷയം സ്കൗട്ട് പ്രവേശ് പാഠഭാഗങ്ങൾ പട്രോൾ വിഭജനവും .ലയൺ ,ടൈഗർ ,എലിഫന്റ് ,പീകോക്ക് എന്നീ നാലുപട്രോളുകൾ രൂപീകരിച്ചു .
പട്രോൾ മീറ്റിങ് 12-07-2023
പട്രോൾ മീറ്റിങ് കൂടി പാഠഭാഗങ്ങൾ പരിശീലിക്കുന്നു
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ പൊൻതൂവലായി സ്കൗട്ട് വിഭാഗം 21-07-2023
നമ്മുടെ വിദ്യാലയത്തിലെ 65th സ്കൗട്ട് യൂണിറ്റ് ലെ 32 വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ച്പ്രവർത്തനം ആരംഭിച്ചു.വിദ്യാലയത്തിൽ എത്തിയ സ്വീകരിച്ചചടങ്ങുകൾ ഏവരേയും ആകർഷിച്ചു.കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ എത്തിയ പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട് kAS ,നർക്കോട്ടിക് സെൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് എന്നിവരെ വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം ഗാർഡ് ഓഫ് ഓണർ നൽകി
പാലക്കാട് സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു 21-07-2023
വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം പാലക്കാട് സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു. വിദ്യാർത്ഥികൾ ക്ക് സ്കൗട്ട് പ്രസ്ഥാനത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. സ്കൗട്ട് പ്രസിഡന്റ് പ്രധാനഅധ്യാപിക ലത ടീച്ചർ, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ചതാണ് 'സ്കൗട്ട് ആൻഡ് ഗൈഡ്സ് മൂവ്മെന്റ്'. ശാരീരികവും മാനസികവുമായ ഉണർവിലൂടെ ലോകത്തിന് മികച്ച പൗരന്മാരെ സംഭാവന ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. 1907 ൽ ബ്രിട്ടീഷ് ആർമിയിലെ ലഫ്റ്റനന്റ് ജനറൽ ആയിരുന്ന ബേഡൻ പവ്വലാണ് ഇത് സ്ഥാപിച്ചത്. ആൺകുട്ടികൾക്കുള്ള സ്കൗട്ട് മൂവ്മെന്റിന് ശേഷം 1910 ൽ തന്റെ സഹോദരിയായ ആഗ്നസ് ബേഡൻ പവ്വലുമായി ചേർന്ന് അദ്ദേഹം പെൺകുട്ടികൾക്കുള്ള ഗൈഡ്സ് പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. 1909 ൽ ബ്രിട്ടീഷ് ക്യാപ്റ്റൻ ടി.എച്ച്.ബേക്കറാണ് ഇന്ത്യയിൽ സ്കൗട്ട് മൂവ്മെന്റ് ആരംഭിച്ചത്.
സ്കൗട്ട് മാസ്‌റ്റേഴ്‌സ് /ഗൈഡ് ക്യാപ്റ്റൻസ് സെമിനാർ പാലക്കാട് ജില്ല 22-07-2023
സ്കൗട്ട് മാസ്‌റ്റേഴ്‌സ് /ഗൈഡ് ക്യാപ്റ്റൻസ് സെമിനാർ പാലക്കാട് ജില്ലഅസോസിയേഷന്റെ നേതൃത്വത്തിൽ ജംബൂരി ഭവനിൽ നടന്നു .ജില്ലാചീഫ് കമ്മീഷണർ ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീമതി ഗീത ആർ സ്വാഗതവും പറഞ്ഞവേദിയിൽ സ്റ്റേറ്റ് കമ്മീഷണർ ശ്രീ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു .സ്റ്റേറ്റ് സെക്രട്ടറി പ്രഭാകരൻ എൻ കെ മുഖ്യഅതിഥിആയിരുന്നു .ബാക്ക് ടു പെട്രോൾ സിസ്റ്റം എന്നവിഷയത്തിൽ ബാലചന്ദ്രൻ സാർ സെമിനാർ അവതരിപ്പിച്ചു .