ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/മറ്റ്ക്ലബ്ബുകൾ
അധ്യാപക രചനകൾ
നന്മനടീൽ
പ്രഭാതശീലുകൾ കേൾക്കാനുണരൂ
നാടിന്റെ ഭാഗ്യമാം മുകുളങ്ങളേ
നന്മപ്പാടത്ത് നൽവിത്ത് വിതയ്ക്കുവാൻ
ജന്മം കിട്ടിയ പുണ്യങ്ങളേ
സംസ്കൃതിപ്പച്ചകൾ പൂവിടും
തൊടികളിൽ
പരൽമീൻ തുടിക്കുന്ന
ചെറുതോട്ടുവക്കിൽ
മഷിത്തണ്ടു മണക്കുന്ന
കിണറ്റിൻ കരകളിൽ
മന്ദാരം ചിരിക്കുന്ന
തിരുമുറ്റക്കോണിൽ
വൈക്കാൽത്തുറുവിന്റെ
ചുറ്റുവട്ടങ്ങളിൽ
മത്തൻപടരുന്നതൊഴുത്തിൽ
ഇറമ്പുകളിൽ
പ്രകൃതി മാതാവിന്റെ പുഞ്ചിരി പോൽ
വിടരും
അരിക്കുമിൾ കുഞ്ഞുങ്ങൾ
തലപൊക്കും തെങ്ങിൽ തടങ്ങളിൽ
കിണറ്റു കപ്പിയിലെ കരച്ചിൽ
താളങ്ങളിൽ
അടുക്കളപ്പാത്രത്തിൻ വാദ്യവൃന്ദങ്ങളിൽ
വെയിൽകായും കുറിഞ്ഞിയുടെ
വാലനക്കങ്ങളിൽ
ഭൂമിയെ പ്രണമിക്കും
നിലപ്പനച്ചെടിയുടെ
നക്ഷത്രക്കമ്മൽത്തിളക്കങ്ങളിൽ
പ്രാർത്ഥന പാൽക്കഞ്ഞി പകരുന്ന
അമ്മക്കരുതൽ പിഞ്ഞാണങ്ങളിൽ
കാഴ്ത്തുച്ചരുത്തിൻ നോട്ടവട്ടത്തിൽ
പ്രപഞ്ച പാഠത്തിന്റെ അക്ഷരവടിവുകൾ
കണ്ടറിയുന്നവ, കേട്ടറിയുന്നവ
തൊട്ടറിയുന്നവ, മണത്തറിയുന്നവ
പേരറിയാത്തവ , നാടറിയാത്തവ
എല്ലാം പ്രധാനമായുള്ള വിധാനം
ആരിലുമാശ്ചര്യമേകും വിധാനം
പാഠാലയമൊരു പുതുസംവിധാനം
വൈവിധ്യ ബഹുലമാം അനുഭവജാലം
സഹവർത്തനത്തിന്റെ പ്രയോഗശാല
ലോക നന്മയ്ക്കുള്ള ഞാറ്റടിപ്പാടം
അവിടെ വിരിയുന്ന നന്മ സമൃദ്ധിയിൽ
വിത്തെറിയണം നാമേവരും നിശ്ചയം.
- വിജയകുമാരി .കെ
(മലയാളം അധ്യാപിക)