ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം (ജൂൺ 1)

2023 -2024  അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തുതല ഉത്‌ഘാടനം സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു പൗലോസ്  ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .തുടർന്ന്  എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .സ്കൂളിന്റെ ലോഗോ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ പ്രകാശനം ചെയ്തു .

അക്കാദമിക മാസ്റ്റർ പ്ലാൻ

2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ്  ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.

പരിസ്ഥിതി ദിനാചരണം (ജൂൺ 5)

  ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി  ദിനം വളരെ സമുചിതമായി ആഘോഷിച്ചു .രാവിലെ 9 .45 ന്  നടന്ന ചടങ്ങിന് പി ടി എ  പ്രസിഡന്റ് നിസ്സാർ   അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു .പരിസ്ഥിതിദിന സന്ദേശം സ്കൂളിലെ സയൻസ് അധ്യപിക  ശരണ്യ കൃഷ്ണ കെ നൽകി .

                                                                 പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിക്കുകയും അവയേന്തി പരിസ്ഥിതിദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.ക്ലാസ്സ്‌തലത്തിൽ  ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ കൃഷ്ണപ്രിയ ടി എസ് ഒന്നാം സ്‌ഥാനവും നാലാം ക്ലാസ്സിലെതന്നെ നീലിമ ടി എസ്  രണ്ടാം സ്ഥാനവും കരസ്ഥമാക്കി യു പി വിഭാഗത്തിൽ  ഏഴാം ക്ലാസ് വിദ്യാർത്ഥികളായ വിഷ്ണുപ്രിയ കെ എസ്  ,മനു ദേവ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .കൂടാതെ പഞ്ചായത്തിൽ നിന്നും വൃക്ഷ തൈകൾ  കുട്ടികൾക്ക് വിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ വാർഡ്  മെമ്പർ രാജൻ പാനാട്ടിൽ ,പി ടി എ പ്രസിഡന്റ് നിസാർ കെ ഇ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ചേർന്ന്  കണിക്കൊന്ന നടുകയും ചെയ്തു .

നിപ്യുൺ

നിപ്യുൺ ഭാരത മിഷന്റെ ഭാഗമായി ഒന്നു  മുതൽ നാലുവരെ ക്ലാസ്സുകളിൽ വിവിധ പ്രവർത്തങ്ങൾ ജൂൺ 7 മുതൽ ജൂൺ 15  വരെ നടത്തി .കുഞ്ഞു വായന,വായന ചങ്ങാത്തം ,കുഞ്ഞെഴുത് ,ഹലോ ഇംഗ്ലീഷ് ,മലയാള തിളക്കം ,ക്ലാസ് റൂം ലൈബ്രറി പ്രോഗ്രാം ,അളക്കാൻ പഠിക്കാം,ഉല്ലാസ ഗണിതം,ഗണിത വിജയം ,ക്വിസ്, FLN പോസ്റ്റർ നിർമ്മാണം,FLN walk തുടങ്ങിയ പ്രവർത്തങ്ങൾ ക്ലാസ് തലത്തിൽ നടത്തി .

വായന മാസാചരണം (ജൂൺ 19-ജൂലൈ 18)

2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ  വച്ച് ഉത്‌ഘാടനം ചെയ്തു .സീനിയർ ടീച്ചർ സിബി പി ചാക്കോ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ഏഴാം ക്ലാസ് വിദ്യർത്ഥിനിയായ ഗൗരിഅനാമിക കെ വിനീഷ് ചൊല്ലിക്കൊടുത്തു.

അസ്സംബ്ലിയിൽ വിവിധ പരിപാടികൾ നടത്തി . സ്കൂൾ തലത്തിലും ക്ലാസ്സ്‌ തലത്തിലും ആയാണ്  വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം, പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ് നടത്തിയത് .ക്ലാസ് തലത്തിൽ വായനദിന പതിപ്പ് തയാറാക്കി .വായനദിന  ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ഹാദിയ ഹാസിഫ് ,നീലിമ ടി എസ്  എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .യു പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കരൺ അജിത്തും വിഷ്ണു പ്രിയ കെ സ്  എന്നിവർ നേടി .

അന്താരാഷട്ര യോഗ ദിനം (ജൂൺ 21 )

ജൂൺ 21 ബുധനാഴ്ച അന്താരാഷട്ര യോഗദിനത്തിൽ സ്കൂൾ അങ്കണത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. യോഗ ദിന പരിപാടി പ്രധാനാധ്യാപിക എൽസി പി ഉത്‌ഘാടനം ചെയ്തു. യോഗ ജീവിതസത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കി .കൂടാതെ ഏതാനും യോഗാസനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു .

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം (ജൂൺ 26 )

  ജൂൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു.   അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിന്റെ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .ലഹരി മനുഷ്യരാശിക്ക് വിതക്കുന്ന വിപത്തിനെ കുറിച്ചും ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും സംസാരിച്ചു .സ്കൂൾ അസ്സെംബ്ലയിൽ ഏഴാം ക്ലാസ്സിലെ കരൺ അജിത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കി പ്രദർശിപ്പിച്ചു .

വിദ്യാരംഗം കലാസാഹിത്യ വേദി (ജൂലൈ 7 )

കീച്ചേരി ഗവണ്മെന്റ് യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി എഴുത്തുകാരൻ വിജയൻ കാമ്മട്ടത് ഉത്‌ഘാടനം ചെയ്തു .എസ് എം സി ചെയർമാൻ സുരേഷ് എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു . ഹെഡ് മിസ്ട്രസ് പി പി എൽസി ,സ്റ്റാഫ് സെക്രട്ടറി (ഇൻ ചാർജ് ) ശരണ്യ കൃഷ്ണ കെ തുടങ്ങിയവർ.സംസാരിച്ച.വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു .

ബഷീർ ദിനം (ജൂലൈ 5)

2023 -2024  അധ്യയന വർഷത്തെ ബഷീർദിനം വളരെ സമുചിതമായി ആഘോഷിച്ചു .ജൂലൈ 5  പ്രാദേശിക അവധി ആയതിനാൽ ജൂലൈ 10 ന് ബഷീർ ദിനം ആചരിച്ചു . സ്കൂൾ അസെംബ്ലിയിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി ഒരുങ്ങി അണിനിരന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം ഉൾപ്പെടുന്ന ബഷീർ പതിപ്പ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നീലിമ സുരേഷ് തയാറാക്കുകയും സ്കൂൾ സീനിയർ ടീച്ചർ സിബി പി ചാക്കോ ഉത്‌ഘാടനം ചെയുകയും ചെയ്തു . പ്രസംഗം ,പാട്ട് ,സ്കിറ്റ് തുടങ്ങിയ കാലാരിപാടികൾ നടന്നു . ക്ലാസ് തലത്തിൽ ബഷീർ ദിന പോസ്റ്ററുകളും നിർമ്മിച്ചു .സ്കൂൾ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ എൽ പി  വിഭാഗത്തിൽ നിന്നും കൃഷ്ണ പ്രിയ ,നീലിമ സുരേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും റോണാ വർഗിസ്‌ ഒന്നാം സ്ഥാനവും വിഷ്ണു പ്രിയ കെ എസ്  രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

വായനശാല സന്ദർശനം  (ജൂലൈ 11 )

വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന്  സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി  സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ  വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത് .

കാഥോത്സവം (ജൂലൈ 13 )

പ്രീ പ്രൈമറി കുട്ടികളുടെ കലാപരമായ കഴിവുകളെ ഉണർത്താനായി  കാഥോത്സവം ജൂലൈ 13 രാവിലെ 10 .30 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന് സ്കൂൾ പി ടി എ  പ്രസിഡന്റ് കെ ഇ നിസാർ അധ്യഷത വഹിച്ചു . പരിപാടിയുടെ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി  പി പി നിർവഹിച്ചു . ചടങ്ങിൽ  പ്രീപ്രൈമറി അദ്ധ്യാപിക റൈസി , എസ്  എം സി പ്രസിഡന്റ്  സുരേഷ് എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾ  വളരെ  രസകരമായി  ഒട്ടേറെ കഥകൾ അവതരിപ്പിച്ചു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം  പരിപാടികൾക്ക് കൂടുതൽ മിഴിവേറി .

ചന്ദ്രദിനം (ജൂലൈ 21 )

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു .രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ചടങ്ങ് ഉത്‌ഘാടനം ചെയ്തു .ചാന്ദ്രദിനതേക്കുറിച്ചു എൽസി പി പി സംസാരിച്ചു .കുട്ടികൾ ചന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയാറാക്കി .ഏഴാംക്ലാസ്സ് വിദ്യാർത്ഥിനിയായ വിഷ്ണുപ്രിയ കെ എസ് ചാന്ദ്രദിന പ്രസംഗം നടത്തി . ചന്ദ്രനിലെ ആദ്യ ചാന്ദ്രപരിവേഷണത്തിന്റെ വീഡിയോ കുട്ടികൾ വീക്ഷിച്ചു .ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു .എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നീലിമ സുരേഷും രണ്ടാസ്ഥാനം ഹാദിയ ഹാസിഫും കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും വിഷ്ണുപ്രിയ കെ എസ് ,അനന്യ എം എസ് എന്നിവർ യഥാസ്ഥാനം ഒന്നും രണ്ടും സ്ഥാനം  കരസ്ഥമാക്കി .

2022-23 വരെ2023-242024-25