സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

സ്കൂൾ വിക്കി പുരസ്കാരം 2021-22

2021 -22 സ്കൂൾ വിക്കി പുരസ്‌കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്‌ഥാനം നേടി 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയിൽ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങി .അവാർഡുദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു .ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് ,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

സ്കൂൾ അടുക്കള പച്ചക്കറിത്തോട്ടം അവാർഡ്

മികച്ച സ്കൂൾ അടുക്കള പച്ചക്കറിത്തോട്ടം ഒരുക്കിയതിന് സദാനന്ദപുരം സ്കൂളിന് കൊട്ടാരക്കര സബ്ജില്ലയിൽ രണ്ടാം സ്‌ഥാനം ലഭിച്ചു.16 -1 -23 ന് കോക്കാട് എൽ പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കൊല്ലം ഡി .ഡി. ഇ. ലാലിൽ നിന്നും ഏറ്റു വാങ്ങി .

 


മെറിറ്റ് അവാർഡ്

തുടർച്ചയായി ഒൻപതാം തവണയും എസ് .എസ് .എൽ .സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളിനുള്ള മെറിറ്റ് അവാർഡ് 11 -8 -22 നു പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ച് നടന്ന ചടങ്ങിൽ ഗണേഷ്‌കുമാർ എം. എൽ .എ യുടെ കൈയിൽ നിന്നും ഹെഡ്മാസ്റ്റർ പ്രേംദേവാസ് ഏറ്റു വാങ്ങി .

 

ബയോ ഡൈവേഴ്സിറ്റി പുരസ്‌കാരം

2018 -19 വർഷത്തെ സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ ഒന്നാംസ്ഥാനം. അവാർഡ് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.

 

മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ

2019 -20 കാലഘട്ടത്തിൽ കാർഷിക പ്രവർത്തനങ്ങളെ പാഠ്യപദ്ധതി യുമായി ബന്ധപ്പെടുത്തി പഠന പ്രവർത്തനങ്ങൾ നടത്തിയതിന് ഏറ്റവും മികച്ച സ്കൂളിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് B.മോഹ൯ലാലും ഏറ്റവും നല്ല കുട്ടി കർഷകനുള്ള സംസ്ഥാന അവാർഡ് അഭിരാം കൃഷ്ണയും കരസ്ഥമാക്കി.

 
സംസ്‌ഥാനത്തെ  ഏറ്റവും മികച്ച കാർഷിക  സ്കൂൾ എന്ന പുരസ്‌കാരം ഏറ്റു  വാങ്ങിയപ്പോൾ

സെന്റർ ഓഫ് എക്സലൻസ് അവാർഡ്

2018 -19 അധ്യയന വർഷത്തിൽ ഏഴാം ക്ലാസ്സിലെ അടിസ്‌ഥാന ശാസ്ത്രവുമായി ബന്ധപ്പെടുത്തികൊണ്ട് വെണ്ടക്കൃഷിയിൽ ചെയ്ത പ്രോജക്ടിന് സെന്റർ ഓഫ് എക്സലൻസ് അവാർഡ് ലഭിച്ചു