ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/വിദ്യാരംഗം‌

23:40, 3 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43013 (സംവാദം | സംഭാവനകൾ) ('== '''വിദ്യാരംഗം കലാസാഹിത്യവേദി''' == വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശില മാതൃഭാഷയാണ്.ആസ്വാദനത്തിൻ്റെ ആകാശങ്ങളിലേയ്ക്ക് പറന്നുയരാൻ മാതൃഭാഷ ചിറകുകൾ നൽകുന്നു.ഇളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശില മാതൃഭാഷയാണ്.ആസ്വാദനത്തിൻ്റെ ആകാശങ്ങളിലേയ്ക്ക് പറന്നുയരാൻ മാതൃഭാഷ ചിറകുകൾ നൽകുന്നു.ഇളംമനസ്സിൽ സർഗാത്മകത ഉടലെടുക്കുന്നത് മാതൃഭാഷയിലൂടെയാണ്.സാഹിത്യം ചുറ്റുപാടിൻ്റേയും ജീവിതത്തിന്റേയും തിരിച്ചറിവാണ്.ഒരു സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയും ഉയർന്ന ജനാധിപത്യ ബോധവും മാതൃഭാഷയിലൂടെയുള്ള വായന,ചിന്ത എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യത്തെ ആശ്രയിച്ചിരിക്കുന്നു.കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുക,മനുഷ്യത്വം വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുള്ളത്.അതോടൊപ്പം കലയുടേയും സർഗാത്മകതയുടേയും സൗന്ദര്യാത്മകമായ മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദി പ്രതിജ്ഞാബദ്ധമാണ്.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഓരോ അക്കാദമിക് വർഷത്തിലും മുടക്കം കൂടാതെ ഞങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നു. ഈ വർഷം പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് നടന്ന വായനദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വായന പതിപ്പ് പ്രകാശനം ചെയ്തു കൊണ്ട് പ്രഥമാധ്യാപിക പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ഉപന്യാസരചന,വായനമത്സരം,വായനദിന സ്കിറ്റ്,വായനദിന കവിത, പ്ലക്കാർഡ് നിർമ്മാണം , വായനദിന സന്ദേശം, വായനദിന പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വായനവാരം ഞങ്ങൾ ഒത്തൊരുമയോടുകൂടി നടത്തുകയുണ്ടായി.വായനയെ പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു.ഭാഷാശേഷിയിൽ പിന്നോക്കം നിൽക്കുന്ന കുരുന്നുകളെ മുന്നോക്കം കൊണ്ടുവരുന്നതിന് 'മലയാളത്തിളക്കം' തുടങ്ങിയ പ്രവർത്തനങ്ങളിൽ മലയാളം അധ്യാപകർ ശ്രദ്ധ കേന്ദ്രീകരിക്കൂന്നു.

കുട്ടികളുടെ സർഗാത്മകത ശേഷി വികസിപ്പിക്കുന്നതിനും,കലാഭിരുചി വളർത്തുന്നതിനും ഉള്ള സാഹചര്യങ്ങൾ വിദ്യാലയാന്തരീക്ഷത്തിൽ സൃഷ്ടിച്ചു കൊണ്ടും E-ലേണിംഗ് പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും മുന്നോട്ട് പോകുന്നു.സാഹിത്യത്തിലും കലയിലും ഭാഷാശേഷിയിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്ന് പ്രതിഭകൾ മുൻപന്തിയിൽ നിന്ന് കൊണ്ട് അവരുടേതായ ഭാവനകൾക്ക് ചിറക് വിടർത്തി പറക്കുന്നു.

ഔപചാരിക വിദ്യാഭ്യാസത്തിന് പൂരകമായി കുട്ടികളിലെ കലാസാഹിത്യ വാസനകൾ പരിപോഷിപ്പിക്കുക, മാതൃഭാഷയോടുള്ള സ്നേഹം വളർത്തുക, കുട്ടികളിലും അധ്യാപകരിലും വായനശീലം വളർത്തുക , കുട്ടികളുടെ സാഹിത്യ രചനകൾ പ്രസിദ്ധീകരിക്കുകഎന്നീ ലക്ഷ്യങ്ങളോടുകൂടി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഉൾപ്പെടുത്തക്ക വിധത്തിൽ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.വിദ്യാലയ പ്രവർത്തന ആരംഭത്തിൽ തന്നെ വായനദിനാചരണവും വായനാവാരവും സംഘടിപ്പിച്ചു .കൂടാതെ വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്നതിന് വേണ്ടി വായന മത്സരം, നല്ല വായനക്കാരെ തിരഞ്ഞെടുക്കുക, പ്രബന്ധ മത്സരം, പ്രഭാഷണങ്ങൾ എന്നിവയും സംഘടിപ്പിച്ചുവരുന്നു വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമായി പ്രവർത്തിക്കുന്നു.കൂടാതെ പ്രമുഖ വ്യക്തികളുമായി പ്രഭാഷണം നടത്തുക, സെമിനാറുകൾ വിവിധ ശില്പശാലകൾ സംഘടിപ്പിക്കുക , പതിപ്പുകൾ മാഗസിനുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടന്നുവരുന്നു