ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ഗ്രന്ഥശാല
വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാലയാണ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത് . കണിയാപുരം സബ് ജില്ലയിലെ ഏറ്റവും കൂടുതൽ പുസ്തകങ്ങളുള്ള ഒരു ലൈബ്രറി കൂടിയാണ് നമ്മുടേത് .ഏകദേശം 16000 ത്തിൽ കൂടുതൽ പുസ്തകങ്ങളുടെ ശേഖരം നമ്മുടെ ലൈബ്രറിയിൽ ഉണ്ട്.ഓരോ വിഭാഗങ്ങളായി പുസ്തകങ്ങൾ തരാം തിരിച്ച ക്രമീകരിച്ചിരിക്കുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം വളരെ കാര്യമായി നടന്നു കൊണ്ട് പോകുന്നു.
കുട്ടികൾക്ക് പുറമെ അധ്യാപകരും രക്ഷകർത്താക്കളും ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കാറുണ്ട്.രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയാണ് പുസ്തക വിതരണം നടത്തുന്നത്.കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വളരെ വേഗത്തിൽ തന്നെ അവരുടെ കൈകളിൽ എത്തിച്ചു കൊടുക്കാറുണ്ട്.അവർ അത് വായിച്ചു അതിന്റെ ആസ്വാദനകുറിപ്പ് തയ്യാറാക്കി നൽകാറുണ്ട്.ഏറ്റവും നന്നായി ആസ്വാദനകുറിപ്പ് എഴുതുന്നവർക്ക് സമ്മാനങ്ങളും നൽകാറുണ്ട്.
ഗവണ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.ഇതിലൂടെ കുട്ടികൾക്ക് പുസ്തകങ്ങളെ കൂടുതൽ അറിയാനും പുസ്തകങ്ങളെ കുറിച്ചു അവബോധം ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നുണ്ട് പുസ്തകമേളകൾ കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവമാണ് സമ്മാനിക്കുന്നത്.