ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/സയൻസ് ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയുംവളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നുള്ളതാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ദേശം.പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ ശാസ്ത്ര അധ്യാപകരും ശാസ്ത്ര അഭിരുചിയുള്ള കുട്ടികളും ഒന്നിച്ചുപ്രവർത്തിച്ചാണ് ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾനടത്തുന്നത്. 2022 - 23 അധ്യയന വർഷത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം ചാന്ദ്രദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു.തുടർന്ന് മാസത്തിൽ രണ്ട് തവണ ശാസ്ത്ര ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുകയും ശാസ്ത്ര ലാബിലെ സൗകര്യം പ്രയോജനപ്പെടുത്തി ചെറിയ പരീക്ഷണങ്ങൾ അവതരിപ്പിച്ച് ചർച്ച നടത്തുന്നു.ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.പരിസ്ഥിതി ദിനം ,ലഹരി വിരുദ്ധ ദിനം , ചാന്ദ്രദിനം, ഡോക്ടർസ് ഡേ , ഓസോൺ ദിനം , ദേശീയ ശാസ്ത്ര ദിനം എന്നിവയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. യുറീക്ക വിജ്ഞാനോത്സവത്തിൽ ശാസ്ത്ര ക്ലബ് അംഗങ്ങളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. ഇൻസ്പെയർ അവാർഡ്, നാഷണൽ സയൻസ് കോൺഗ്രസ് എന്നീ ദേശീയതലത്തിലുള്ള മത്സരങ്ങൾക്കായി കുട്ടികളെ തയ്യാറാക്കുകയും ജില്ലാതല ഇൻസ്പെയർ അവാർഡ് മത്സരത്തിന് കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു.ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾ സയന്റിസ്റ്റ് മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും മൂന്നു പേരെ സ്കൂൾ സയന്റിസ്റ്റ് മാരായി തെരഞ്ഞെടുക്കുകയും ചെയ്തു.ശാസ്ത്ര അഭിരുചിയുള്ള കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷത്തെ ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനം ആരംഭിച്ചു.