ജി.യു.പി.എസ് പുള്ളിയിൽ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 2 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ) ('സമ്പൂർണ്ണ ഹൈടെക് സംവിധാനം നിലവിലുള്ള അപ്പർ പ്രൈമറി സ്കൂളാണിത്, എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത.വിദ്യാഭ്യാസവകുപ്പിന്റെയും,തദ്ദേശസ്വയംഭരണസ്ഥാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമ്പൂർണ്ണ ഹൈടെക് സംവിധാനം നിലവിലുള്ള അപ്പർ പ്രൈമറി സ്കൂളാണിത്, എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത.വിദ്യാഭ്യാസവകുപ്പിന്റെയും,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പൂർവ്വ അധ്യാപകരുടെയും സാമ്പത്തിക സഹായംകൊണ്ട് ഒരുക്കിയിട്ടുള്ള സംവിധാനമാണ് ഇത്.

സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച പ്ലാൻ ഫണ്ടിലെ 1.08 കോടി രൂപ കാര്യക്ഷമമായി ഉപയോഗിച്ചതിനാൽ, വന്ന ബാക്കി തുകയായ 3 ലക്ഷം രൂപ ഇതിനായി ഉപയോഗിച്ചു .സ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും സ്കൂൾ ഓഡിറ്റോറിയമായ 'വേദിക'യിലും പ്രോജെക്ടറും സൗണ്ട് സിസ്റ്റവും അടക്കമുള്ള IT സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നുള്ളത് കുട്ടികളുടെ പാഠ്യ പാഠ്യനുബന്ധ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു.

.സ്കൂളിലെ മുൻ അധ്യാപകനായ ശ്രീ .പി കെ ശ്രീകുമാർ മാസ്റ്റർ സംഭാവന ചെയ്ത ഒരു ലക്ഷം രൂപ കൊണ്ട് സ്കൂളിൽ ഒരു സ്മാർട്ക്ലാസ്സ് റൂം ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി 11 CCTV ക്യാമറകളും 27 സൗണ്ട് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു .