ജി.എൽ.പി.എസ്.അമ്മാടം 2023-24
JUNE
ജി.എൽ.പി.എസ്.അമ്മാടം സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പാറളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രവേശനോത്സവത്തിനു തിരി കൊളുത്തി .കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി .പുതിയ കൂട്ടുക്കാരെ തൊപ്പിയും ബലൂണും നൽകി .
ജി എൽ പി എസ് അമ്മാടം സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം അതിഗംഭീരമായി ആചരിച്ചു.പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു. അത്തിമരം നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു.ചേർപ്പ് മുൻ ബി.പി.സി വി.വി സാജൻ സർ പരിസ്ഥിതി ദിന പ്രഭാഷണം നടത്തി. കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ റാലി സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിന കവിത പ്രസംഗം ക്വിസ് എന്നിവ നടത്തി. ചിത്രരചന മത്സരം നടത്തുകയുണ്ടായി.