ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജ‍ൂൺ 1,2023

ജ‍ൂൺ 1ന് സ്‍ക‍ൂൾതല പ്രവേശനോത്സവത്തിൻെറ ഉദ്‍ഘാടനം വാർഡ് മെമ്പ‍ർ ശ്രീമതി വീണാക‍ുമാരി നി‍‍ർവഹിച്ച‍ു.പി.ടി.എ പ്രസിഡൻറ് അബ്‍ദ‍ുൽ നാസർ അധ്യക്ഷത അലങ്കരിച്ച ഈ പരിപാടിയിൽ ഹയർ സെക്കൻററി വിഭാഗം മേധാവി ശ്രീ രാജീവൻ മാസ്ററർ സ്വാഗതമോതി.എസ് എം സി ചെയർമാൻ റാഷിദ് പ‍ൂരണം,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ ശ്രീമതി ശ്രീജ ടീച്ചർ,ഹെഡ്‍മിസ്‍ട്രസ് പി സവിത ടീച്ചർ ത‍ുടങ്ങിയവർ ആശംസകൾ അർപ്പിച്ച‍ു.സ്ററാഫ് സെക്രട്ടറി ശ്രീ അബ്‍ദ‍ുൽ റഹ്‍മാൻ മാസ്‍ററർ നന്ദി പറഞ്ഞ‍ു.



ജ‍ൂൺ 20,2023

ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് കാസറഗോഡിലെ വായനാമാസാചരണവ‍‍ും വിവിധക്ലബ്ബ‍ുകള‍ുടെ ഉദ്‍ഘാടനവ‍ും പ്രശസ്‍ത നാടൻപാട്ട് കലാകാരന‍ും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ‍ുമായ സ‍ുഭാഷ് അറ‍ുകര നിർവ്വഹിച്ച‍ു.ചടങ്ങിൽ സ്‍ക‍ൂൾ പ്രിൻസിപ്പാൾ രാജീവൻ മാസ്‍ററർ സ്വാഗതവ‍ും അബ്‍ദ‍ുൾ നാസർ(പി.ടി.എ പ്രസിഡൻറ്)അധ്യക്ഷതയ‍ും വഹിച്ച‍ു.ആശംസയറിയിച്ച‍ു കൊണ്ട് റാഷിദ് പ‍ൂരണം(S.M.C chairman),സവിത ടീച്ചർ(ഹെഡ്‍മിസ്‍ട്രസ്),അനീഷ് മാസ്‍ററർ(SRG കൺവീനർ),ശ്രീജ ടീച്ചർ(VHSE പ്രിൻസിപ്പാൾ),രാധാലക്ഷ്‍മി ടീച്ചർ(സീനിയർ അസിസ്‍ററൻറ്)എന്നിവർ ചടങ്ങിൽ സംസാരിച്ച‍ു.ചടങ്ങിൽ സ്‍ററാഫ് സെക്രട്ടറി അബ്‍ദ‍ുൾ റഹ്‍മാൻ മാസ്‍ററർ നന്ദിയ‍ും പറഞ്ഞ‍ു.



ജ‍ൂൺ 21,2023

ജ‍ൂൺ 21ന് യോഗാദിനവ‍ും ലോകസംഗീതദിനവ‍ും വിപ‍ുലമായി ആഘോഷിച്ച‍ു.സംഗീതത്തില‍ൂടെ യോഗാഭ്യാസം ചെയ്തത് ക‍‍ുട്ടികൾക്ക് വേറിട്ടൊരന‍ുഭവമായി.ചടങ്ങ് ഉദ്‍ഘാടനം ചെയ്ത‍ു കൊണ്ട് ഹെഡ്‍മിസ്‍ട്രസ് പി.സവിത ടീച്ചർ ഖരഹരപ്രിയരാഗത്തിൽ പാടിയ പരാമ‍ുഖം എനെയ്യാ എന്ന കീർത്തനവ‍ും പ്രാണായാമത്തില‍ൂടെ നടത്തിയ വിവിധ യോഗാഭ്യാസങ്ങള‍‍ും ക‍ുട്ടികളിൽ കൗത‍ുകമ‍ുണർത്തി.വിദ്യാലയത്തിലെ കായികാധ്യാപകനായ കെ.സ‍ൂര്യനാരായണ ഭട്ട് ,സംഗീത അധ്യാപിക പി.അപർണ എന്നിവർ നേത‍ൃത്വം  നൽകി.ചടങ്ങിൽ എസ്.രാധാലക്ഷ്‍മി അധ്യക്ഷത വഹിച്ച‍ു.എസ്.ഷജിത്ത് ലാൽ,കെ.സിയാദ്,എം.അബ്‍ദ‍ുൾ റഹ്‍മാൻ,എ.പവിത്രൻ,കെ.വി അനീഷ്,കെ.എ പ്രീത എന്നിവർ സംസാരിച്ച‍ു.


ജ‍ൂൺ 23,2023


ജ‍ൂൺ 23 ന് പ്രത്യേക ആരോഗ്യഅസംബ്ലി ചേ‍ർന്ന‍ു.സ്‍ക‍ൂള‍ുകളിൽ പകർച്ചവ്യാധി,പനി ത‍ുടങ്ങിയ കാര്യങ്ങ ളിൽ പാലിക്കേണ്ട ജാഗ്രതയെക്ക‍ുറിച്ച് അവബോധം നൽ‍കി. ഹെഡ്‍മിസ്‍ട്രസ് പി.സവിത ടീച്ചർ,എസ്.രാധാലക്ഷ്‍മി ,കെ.സ‍ൂര്യനാരായണ ഭട്ട്,എ.പവിത്രൻ എന്നിവർ സംസാരിച്ച‍ു.സ്‍ക‍ൂൾ പരിസരശ‍ുചീകരണം നടത്തി.