സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/വിദ്യാരംഗം‌

17:08, 22 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 191900-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി കലാസാഹിത്യ വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമാണ്. ജില്ലാ-സംസ്ഥാന തലത്തിലും ഇതിനു സംഘടനാരൂപമുണ്ട്. കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

സെൻറ് ജോസഫ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഏറെ വർഷങ്ങളായി വിദ്യാരംഭം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. 2023 24 അധ്യയന വർഷക്കാലം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെയർമാനായി ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ സുഭാഷ് എൻ കെ യും കൺവീനറായി പത്താംതരം ഇ ക്ലാസ്സിൽ പഠിക്കുന്ന തൻവീർ ഇബ്രാഹിം എന്നിവർ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. യു പി വിഭാഗത്തിൽ ആൻസി ജോസഫും ഹയർ സെക്കൻഡറി വിഭാഗത്തിൽ സൗമ്യ വിയും അധ്യാപക ചുമതല നിർവഹിക്കുന്നു.