ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ/എക്കോ ക്ലബ്

21:08, 20 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44041 (സംവാദം | സംഭാവനകൾ) (club report)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എക്കോ ക്ലബ്ബ് 2022-23

പാറശ്ശാല വൊക്കേഷണൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ എക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ നിർവഹിച്ചു. ശ്രീമതി. സരിത ടീച്ചർ ആണ് എക്കോ ക്ലബ് കൺവീനർ ആയി പ്രവർത്തിക്കുന്നത്. യു.പി വിഭാഗത്തിൽ നിന്നും 25 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 25 കുട്ടികളും ഉൾപ്പെടെ ആകെ 50 കുട്ടികൾ എക്കോ ക്ലബിൽ അംഗങ്ങളായിട്ടുണ്ട്. സ്കൂൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.

ഒരു തൈ നടാം
ഒരു തൈ നടാം
           ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടികളിൽ പാറശ്ശാല കൃഷി ഓഫീസർ ശ്രീമതി.ലിനി വിശിഷ്ടാതിഥിയായിരുന്നു. പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിനപ്രതിജ്ഞ, പരിസ്ഥിതി ദിന സന്ദേശം എന്നിവ സംഘടിപ്പിച്ചു. ചെടികളെയും മരങ്ങളെയും സ്നേഹിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിന്റെ മുൻഭാഗത്ത് ' ഒരു ക്ലാസ് ഒരു ചെടി' എന്ന നിലയിൽ വൃക്ഷ- പുഷ്പ സസ്യങ്ങൾ നട്ടു.
       കാർഷിക സംസ്കാരത്തിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി പാറശാല കൃഷി ഓഫീസുമായി ചേർന്ന് എക്കോ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിലെ 1500 കുട്ടികൾക്ക് അടുക്കളത്തോട്ടം നിർമിക്കാൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
       പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഹരിത ഗ്രാമം', 'നീരൊഴുക്കുകൾ തേടി' തുടങ്ങിയ പദ്ധതികളിൽ സ്കൂൾ ഇക്കോ ക്ലബും സജീവമായി പങ്കു ചേരുന്നു. ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.നീരൊഴുക്കുകൾ തേടി എന്ന പദ്ധതിയുടെ ഭാഗമായി തോടുകളും കുളങ്ങളും സന്ദർശിക്കാൻ കുട്ടികൾ മുന്നിട്ടിറങ്ങി.       സ്കൂളിലെ പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. ബോധവൽക്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവയിലൂടെ മറ്റ് വിദ്യാർത്ഥികൾക്കിടയിലും പരിസ്ഥിതി സംരക്ഷണമെന്ന ലക്ഷ്യം വളർത്തിയെടുക്കാൻ ക്ലബ് അംഗങ്ങൾ ശ്രമിക്കുന്നു
പാറശ്ശാല ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 ൽ സ്ഥാപനങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ, പാറശ്ശാല ഗവണ്മെന്റ് വി.എച്ച്.എസ്. സ്കൂളിൽ പച്ചക്കറി കൃഷി ബഹു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ആർ. ബിജുവിന്റെ അധ്യക്ഷതയിൽ ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മഞ്ജു സ്മിത ഉദ്ഘാടനം ചെയ്യ്തു.

****************************************************************************************************************

2023-24

പരിസ്ഥിതി ദിനാലോഷം - ജൂൺ 5, 2023

        ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് പാറശാല വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ സംഭാവനയ്ക്ക് ദേശീയ -സംസ്ഥാന അവാർഡുകൾ നേടിയ ജൈവകർഷകൻ ശ്രീ. സിസിൽ ചന്ദ്രൻ മുഖ്യ അതിഥിയായിരുന്നു. കാർഷിക സംസ്ക്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംവദിച്ചു. PTA പ്രസിഡന്റ് ശ്രീ.കുമാർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യമായ'Beat plastic Pollution  എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി. മേരി ടീച്ചർ സംസാരിച്ചു. എല്ലാ വിദ്യാർത്ഥികളും ചേർന്ന് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. മുഖ്യ അതിഥിയും PTA പ്രസിഡന്റും പച്ചക്കറി തൈകൾ നട്ടു കൊണ്ട് കുട്ടികൾക്ക് മാതൃക നൽകി.

        പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കുന്നതിനെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തുന്നതിനായി ഇക്കോ ക്ലബ് അംഗങ്ങൾ എല്ലാ ക്ലാസുകളിലും പ്ലക്കാർഡുകളുമായി കടന്നുചെന്ന് കുട്ടികളോട് സംസാരിച്ചു. കൂടാതെ പോസ്റ്ററുകൾ നിർമിച്ച് പ്രദർശിപ്പിച്ചു. വീടുകളിൽ അടുക്കളത്തോട്ടം നിർമിക്കുന്നതിനായി ഇക്കോ ക്ലബ് അംഗങ്ങൾക്ക് VHSE വിഭാഗം NSS യൂണിറ്റിലെ വിദ്യാർത്ഥികൾ പച്ചക്കറിത്തൈകൾ കൈമാറി. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്