ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 16 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sree lekshmi (സംവാദം | സംഭാവനകൾ) (ആർട്‌സ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ARTS CLUB

കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ചതാണ് ആർട്സ് ക്ലബ്.ഇടപ്പള്ളിഗവ.ഹയർസെക്കൻഡറി സ്കൂളിലെ 2022-2023അദ്ധ്യയനവർഷത്തെ ആർട്സ് ക്ലബ്ബിന്റെ ഔപചാരിക ഉത്ഘാടനം ജൂലൈ 5ന് ബഹുമാനപ്പെട്ട ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് Karthika TPനിർവഹിക്കുകയുണ്ടായി. ആർട്സ് ക്ലബ്ബ് സെക്രട്ടറി Jancyടീച്ചറും ,ജോയിൻറ് സെക്രട്ടറി Suniടീച്ചറും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജൂൺ ആദ്യവാരം തന്നെ ക്ലബ്ബിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയിരുന്നു. പരിസ്ഥിതി ദിനത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ പരിസ്ഥിതി ഗാനം ആലപിക്കുകയും വായനാദിനത്തോടനുബന്ധിച്ച് വായനാഗീതവും, വായനയുടെ പ്രാധാന്യത്തെ  കുറിച്ചുള്ള പ്രസംഗം എന്നിവ അവതരിപ്പിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് വേണ്ടി അദ്ധ്യാപകർ രചനയും സംഗീതവും നൽകിയ ഗാനം ആലപിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആർട്സ് ക്ലബ് അംഗങ്ങൾ ക്ക് സാധിച്ചു.