ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2023-24
ക്ലാസ് സമയം
തിങ്കൾ മുതൽ വ്യാഴം വരെ | രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെ |
വെള്ളി | രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ |
എസ് എസ് എൽ സി സായാഹ്ന ക്ലാസ് | വൈകുന്നേരം 4.00 മുതൽ 5.00 വരെ
(2023-24 തീയതി പിന്നീട് ) |
എസ് എസ് എൽ സി നൈറ്റ് ക്ലാസ് | രാത്രി 6.30 മുതൽ 9.30 വരെ
(2023-24 തീയതി പിന്നീട് ) |
2023-24 അധ്യായന വർഷത്തിൽ സ്‌കൂളുകൾക്ക് അധിക പ്രവൃത്തിദിനങ്ങളായ ശനിയാഴ്ചകൾ
ജൂൺ 3
ജൂലൈ 1, 22, 29
ആഗസ്ത് 19
സെപ്റ്റംബർ 23, 30
ഒക്ടോബർ 7, 28
2024 ജനുവരി 6, 27
മാർച്ച് 16,23
രക്ഷകർത്തൃ യോഗം
മെയ് 28 : സ്‍കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികളുടെ രക്ഷാകർത്താക്കളുടെ ഒരു യോഗം മോയ് 29 തിങ്കളാഴ്ച രാവിലെ 11.30 ന് സ്‍കൂൾ സെമിനാർ ഹാളിൽ കൂടുന്നു. സ്‍കൂൾ വർഷം ആരംഭിക്കുന്ന ഘട്ടത്തിൽ അടിയന്തിര പ്രാധാന്യമുള്ള ഈ യോഗത്തിൽ എല്ലാ രക്ഷകർത്താക്കളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
അഡ്‍മിഷൻ ആരംഭിച്ചു
മെയ് 3 : കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ചു മുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെടുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുക.
പാഠ പുസ്തക വിതരണം
മെയ് 2 : 9,10 ക്ലാസ്സുകളിലേക്കുള്ള പാഠ പുസ്തക വിതരണം, Vol 1,നാളെ (2023മെയ് 2) മുതൽ ആരംഭിക്കുന്നു.
വില വിവരം
(വാല്യം 1 +വാല്യം 2I) ഫുൾl സെറ്റ്
ക്ലാസ് 10 - രൂപ 415/-
ക്ലാസ് 9 - രൂപ 385/-
പൊതുവിപണിയിൽ നോട്ടുബുക്കുകൾക്ക് ക്രമാതീതമായി വില ഉയരുന്ന സാഹചര്യത്തിൽ Kerala State Consumer Fed ഉൽപ്പന്നമായ ത്രിവേണി നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും സ്കൂൾ സൊസൈറ്റി വഴി ലഭിക്കുന്നതാണ്.
പ്രവർത്തന സമയം 9.30 am to 5 pm. ഞായർ അവധി.
റിസൾട്ട് പ്രസിദ്ധീകരിച്ചു.
മെയ് 2 : 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക റിസൾട്ട് പ്രസിദ്ധീകരിച്ചു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സ്കൂൾ പ്രവർത്തന സമയത്ത് നോട്ടീസ് ബോർഡിൽ റിസൾട്ട് കാണാം.