ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/Say No To Drugs Campaign

18:36, 16 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sree lekshmi (സംവാദം | സംഭാവനകൾ) (→‎*ലഹരി വിരുദ്ധ പരിപാടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

*ലഹരി വിരുദ്ധ പരിപാടി

മനുഷ്യസമൂഹത്തിന് ഭീഷണിയാകുന്നതും യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടുകൂടി കേരള ഗവൺമെന്റ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കലൂരിൽ ഉള്ള ഐഎംഎ ഹൗസിൽ കേരള പോലീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രത സെൽ രൂപീകരിക്കുകയുണ്ടായി. ഒക്ടോബർ ആറിന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ  കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സ്കൂളിൽ വന്നു നടത്തുകയും ഉണ്ടായി.ഇത് ലഹരിയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.

ഒക്ടോബർ ഏഴിന് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും അതിനുശേഷം ലഹരി വിരുദ്ധ പ്ലക്കാർഡുകൾ ഏന്തി മുദ്രാവാക്യങ്ങൾ വിളിച്ചു റോഡിലൂടെ ലഹരിവിരുദ്ധ റാലി നടത്തുകയും ചെയ്തു.